താരങ്ങളെ കൈമാറി, അപ്രതീക്ഷിത നീക്കവുമായി ഐപിഎല്‍ ടീമുകള്‍

മുംബൈ: ഐപിഎല്‍ തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ അവശേഷിക്കെ മുന്നൊരുക്കങ്ങള്‍ സജീവമായി മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും. രണ്ടു താരങ്ങളെ പരസ്പരം കൈമാറിയാണ് ഇരുടീമുകളും ശ്രദ്ധേയമായ നീക്കം നടത്തിയത്.

കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ് ഇനി മുംബൈ ഇന്ത്യന്‍സില്‍ കളിക്കും. പകരം മായങ്ക് മര്‍കണ്ഡെ ഡല്‍ഹിയില്‍ എത്തുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസുകാരന്‍ അടുത്ത സീസണില്‍ മുംബൈയില്‍ കളിക്കുമെന്ന് അല്‍പം മുമ്പാണ് ഫ്രാഞ്ചൈസി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലും മര്‍കണ്ഡെ മുംബൈക്ക് ഒപ്പമുണ്ടായിരുന്നു. 17 മത്സരങ്ങളില്‍ 16 വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ടി20യിലും താരം അരങ്ങേറിയിരുന്നു. ഓസീസിനെതിരെയായിരുന്നു ഇന്ത്യന്‍ ക്യാപ്പിലുളള അരങ്ങേറ്റം.

20കാരാന്‍ റുതര്‍ഫോര്‍ഡ് ടീമിലെത്തുന്നത് മുംബൈക്ക് ഗുണം ചെയ്യും. വലങ്കയ്യന്‍ മീഡിയം പേസറായ താരം ഹാര്‍ഡ് ഹിറ്റര്‍കൂടിയാണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ