ഐ.പി.എല്‍ 2021: ആശങ്ക പങ്കുവെച്ച് വില്യംസണ്‍, സണ്‍റൈസേഴ്‌സ് പെട്ടു, റോയല്‍ ചലഞ്ചേഴ്‌സും

ഐ.പി.എല്ലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഒരേ സമയത്ത് വരുന്നതില്‍ ആശങ്ക പങ്കുവെച്ച് ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. രണ്ടും ഒരേസമയത്ത് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും വില്യംസണ്‍ പറഞ്ഞു.

“തിയതികള്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ല. അതില്‍ വ്യക്തത വന്നിട്ട് വേണം തീരുമാനമെടുക്കാന്‍. കാത്തിരുന്ന് കാണുക എന്നതാണ് നമുക്ക് മുമ്പില്‍ ഇപ്പോഴുള്ള കാര്യം” വില്യംസണ്‍ പറഞ്ഞു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് വില്യംസണ്‍.

Image result for kane williamson

ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലായാണ് ഐ.പി.എല്‍ നടക്കുക. ഐ.പി.എല്ലിന്റെ അവസാന ഘട്ടമാവുമ്പോഴേക്കും ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര ആരംഭിക്കും. അതിനാല്‍ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കിവീസ് സംഘത്തിന് ഇംഗ്ലണ്ടിലേക്ക് പോവേണ്ടതായി വരും.

കാര്യങ്ങള്‍ അങ്ങനെ വന്നാല്‍ വില്യംസണ്‍, ബോള്‍ട്ട്, ജാമിസണ്‍, ഫെര്‍ഗൂസന്‍ എന്നിവര്‍ക്ക് ദേശിയ ടീമിലേക്ക് മടങ്ങേണ്ടി വരും. ഇങ്ങനെ സംഭവിച്ചാല്‍ ഏറ്റവും തിരിച്ചടിയാവുക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാവും. 2021ലെ താരലേലത്തില്‍ പൊന്നും വില കൊടുത്താണ് (15 കോടി) ഓള്‍റൗണ്ടറാണ് ജാമിസണെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍