ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയയതാണ് പ്രധാന മാറ്റം. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും നയിക്കും.
ഏകദിനത്തിലും ടി 20 യിലും ഇന്ത്യൻ യുവ പേസർ ഹർഷിത് റാണ ഇടം നേടിയിരുന്നു. താരത്തിന്റെ സെലക്ഷനെതിരെ ആരാധകരും ഒരുപാട് മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ ഹർഷിത് റാണ ഗംഭീറിന്റെ ഇഷ്ടക്കാരൻ ആയതുകൊണ്ട് മാത്രമാണ് ടീമിൽ കളിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:
” ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലും ഉറപ്പുള്ള ഒരേയൊരു താരം ഹർഷിത് റാണയാണ്. അവൻ എന്തിനാണ് ടീമിലെന്ന് ആർക്കും അറിയില്ല. ഗംഭീറിന്റെ ഇഷ്ടക്കാരനായാൽ എപ്പോഴും ടീമിൽ ഇടം നേടാം. 2027 ടി-20 ലോകകപ്പിനായിരിക്കണം ഇന്ത്യൻ ടീം ഫോക്ക്‌സ് ചെയ്യേണ്ടത്. എന്നാൽ ഇന്ത്യ അതാണ് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നില്ല. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയൊക്കെ സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങൾ ട്രോഫിയോട് വിട പറയണം” ക്രിസ് ശ്രീകാന്ത് പറഞ്ഞു.