എന്തിനാണ് മൂന്നാം നമ്പര്‍ എടുക്കുന്നതെന്നോ? വണ്‍ ഡൗണ്‍ ഇറങ്ങാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കി ശ്രേയസ്

ശ്രീലങ്കയ്ക്ക് എതിരേയുള്ള ട്വന്റി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോര്‍ മുന്ന് ഇന്നിംഗ്‌സിലും നിര്‍ണ്ണായകമായ ബാറ്റിംഗ് കാഴ്ചവെച്ചത് ശ്രേയസ് അയ്യരായിരുന്നു. മൂന്ന് കളിയിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ താരത്തിന്റെ കൂറ്റനടികള്‍ ഇന്ത്യന്‍ സ്‌കോറില്‍ വലിയ ചലനം ഉണ്ടാക്കുകയും താരത്തിന് വ്യക്തിഗതമായി അര്‍ദ്ധ സെഞ്ച്വറികള്‍ നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്ന പൊസിഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരമാണ് ശ്രേയസ് അയ്യര്‍.

ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ശ്രേയസ്. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ മൂന്നാം സ്ഥാനമായിരിക്കും ഏറ്റെടുക്കുക എന്ന് താരം പറയുന്നു. ഈ ഫോര്‍മാറ്റില്‍ കളിക്കുമ്പോള്‍ നിങ്ങളുടെ ഇന്നിങ്‌സ് ഏറ്റവും വേഗത്തിലാക്കാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ടോപ്പ് ത്രീയെന്നും താരം പറയുന്നു. ഇപ്പോള്‍ ടീമിലെ എന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ഫോം നിലനിര്‍ത്തുകയാണ് മുന്നിലുള്ള കാര്യമെന്നും താരം പറയുന്നു.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനം ഉറപ്പിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ ഫോം നിലനിര്‍ത്താനുള്ള ശ്രമത്തിലാണെന്നും താരം പറഞ്ഞു. ‘നിലവിലെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ കിട്ടുന്ന അവസരങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുകയും ആസ്വദിച്ച് കളിക്കലുമാണ് ലക്ഷ്യമിടുന്നത്.’ ‘എനിക്ക് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ഇഷ്ടമാണ്. പിച്ചിലേക്ക് പോകുമ്പോഴെല്ലാം അതെന്റെ ഉള്ളിലുണ്ടാകുമെന്നും താരം വ്യക്തമാക്കി.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്