Ipl

റിഷി ധവാന്‍ മാത്രമെന്താ ഇങ്ങനെ..!, കാരണം ഇതാണ്

ഐപിഎല്‍ 15ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി നിര്‍ണായക വിജയം നേടിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. ഈ സീസണില്‍ പഞ്ചാബിനായി ആദ്യമായി കളത്തിലിറങ്ങിയ റിഷി ധവാന്‍ വേറിട്ട ലുക്കിലാണ് കളത്തിലിറങ്ങിയത്.

മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ പവര്‍പ്ലേയില്‍ താരത്തിന് പന്തേല്‍പ്പിച്ചു. ബോള്‍ ചെയ്യാന്‍ റിഷി ധവാന്‍ എത്തിയത് തലയും മുഖവും കവര്‍ ചെയ്താണ്. പരിശീലനത്തിനിടെ റിഷി ധവാന് മൂക്കിനു പരിക്കേറ്റ് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. മൂക്കിനു കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാനാണ് ഈ സംവിധാനം റിഷി ധവാന്‍ ഉപയോഗിച്ചത്.

മത്സരത്തില്‍ തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബയെ ക്ലീന്‍ ബൗള്‍ഡാക്കി റിഷി ധവാന്‍ പഞ്ചാബിനു മികച്ച തുടക്കം നല്‍കി. മത്സരത്തില്‍ നാലോവര്‍ ബോള്‍ ചെയ്ത താരം 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

രഞ്ജി ട്രോഫി ടൂര്‍ണമെന്റിനിടെയാണ് താരത്തിനു പരിക്കേറ്റത്. മെഗാ ലേലത്തില്‍ 55 ലക്ഷം രൂപക്കാണ് റിഷി ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍