Ipl

കളിക്കാരുടെ കഴിവ് വ്യക്തമായി തിരിച്ചറിഞ്ഞ് അവസരം കൊടുക്കുന്ന ചെന്നൈ എന്തിന് അയാളെ പുറത്തിരുത്തി!

പ്രണവ് തെക്കേടത്ത്

ഏകദിന ക്രിക്കറ്റില്‍ 75 ആവറേജ് , ടെസ്റ്റില്‍ 63.91 , ടി20 യില്‍ 50ന് മുകളില്‍. ഇപ്പോള്‍ ഐപില്‍ ലും 50 ന് മുകളില്‍ ആവറെജോടെ കളിക്കളത്തില്‍ ഇറങ്ങുന്ന ഓരോ ഫോര്മാറ്റിലും ലീഗിലും തന്റെ സാനിധ്യം വ്യക്തമാക്കുന്ന പ്രകടനങ്ങള്‍.

കണ്വെന്‍ഷനല്‍ ഷോട്ടുകള്‍ കൊണ്ട് തന്നെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നു എന്നത് തന്നെയാണ് കോണ്‍വെയെ വ്യത്യസ്തമാക്കുന്ന ഘടകം. സ്പിന്നേഴ്സിനെയും ഫാസ്റ്റ് ബോളേഴ്‌സിനെയും ഒരേ മികവോടെ നേരിടുന്ന അപൂര്‍വം ഫോറിന്‍ ഓപ്പണേഴ്‌സില്‍ ഒരാള്‍. ടെംപറമെന്റ് കൊണ്ടും സ്‌കില്‍ സെറ്റ് കൊണ്ടും ഒരുപാട് കാലം മുന്നോട്ട് പോവാനുള്ള ഒരു കരിയറിന്റെ ചില മിന്നലാട്ടങ്ങളാണ് കഴിഞ്ഞ കളികളിലായി നമ്മള്‍ വീക്ഷിക്കുന്നത്.

അവസാനം കളിച്ച 3 കളികളിലും 50 ന് മുകളില്‍ റണ്‍സ് കണ്ടെത്തുമ്പോള്‍ അതില്‍ 2 വട്ടം ഋതുരാജിനൊപ്പം 100 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്ഷിപ്. പ്രോപ്പര്‍ ക്രിക്കറ്റിങ് ഷോട്ടുകളോടൊപ്പം സ്പിന്നേഴ്സിനെ ക്രീസ് വിട്ടിറങ്ങിയും സ്വീപ് ചെയ്തും അണ്‍ സെറ്റില്‍ ചെയ്യിക്കുന്ന കോണ്‍വെ ഇന്റര്‍നാഷനല്‍ ക്രിക്കറ്റിലും സബ് കോണ്ടിനെന്റില്‍ സര്‍ഫേസില്‍ റണ്‍സുകള്‍ കണ്ടെത്തുമെന്നതും സുനിശ്ചിതം.

കളിക്കാരുടെ കഴിവ് വ്യക്തമായി തിരിച്ചറിഞ്ഞ് അവസരം കൊടുക്കുന്ന ചെന്നൈ പോലൊരു ഫ്രാഞ്ചൈസി ആദ്യ മത്സരത്തിന് ശേഷം കുറച്ചു കളികളില്‍ ഇദ്ദേഹത്തെ പുറത്തിരുത്തിയത് ശരിക്കും അത്ഭുതപെടുത്തുന്ന കാഴ്ചയായിരുന്നു.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു