ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ താങ്കളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്.
എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു. കൂടാതെ മത്സരത്തിന് മുൻപ് ഫോട്ടോഷൂട്ടും നടത്താൻ സൂര്യകുമാർ യാദവ് വിസമ്മതിച്ചിരുന്നു. ഫൈനലിന് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോട് ഇതിനെ കുറിച്ച് പാകിസ്താൻ മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു.
“നിങ്ങൾ ചാമ്പ്യൻമാരാണ്, നന്നായി കളിച്ചു. എന്നാൽ പാകിസ്താനെതിരെ കൈ കൊടുക്കാത്തതും ഫോട്ടോ സെഷൻ നടത്താത്തതും പൊളിറ്റിക്കലായിട്ട് പ്രസ് കോൺഫറൻസ് നടത്തിയതൊന്നും നല്ല കാര്യമായിട്ട് തോന്നുന്നുണ്ടോ? ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ രാഷ്ട്രീയവും ക്രിക്കറ്റും കൂട്ടികലർത്തിയ ആദ്യ നായകനും നിങ്ങളായിരിക്കില്ലെ?” എന്നാണ് റിപ്പോർട്ടർ സൂര്യയോട് ചോദിച്ചത്.
സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:
“എനിക്ക് നിങ്ങളുടെ ചോദ്യം പോലും മനസിലായില്ല,’ നിങ്ങൾ ദേഷ്യപ്പെടുകയാണോ? നിങ്ങൾ ഒരേസമയം നാല് ചോദ്യങ്ങളാണ് ചോദിച്ചത്” എന്നായിരുന്നു സൂര്യ മറുപടി പറഞ്ഞത്. ഇന്ത്യൻ നായകന്റെ ഈ രീതിയെ പാകിസ്താൻ നായകൻ സൽമാൻ അലി ആഘ രംഗത്തെത്തിയിരുന്നു. അദ്ദേഹം ക്രിക്കറ്റിനെയാണ് അപമാനിക്കുന്നതെന്നായിരുന്നു സൽമാന്റെ അഭിപ്രായം.