പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി ആര്?; വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

ഇന്ത്യന്‍ ടീമിലെ തന്റെ ഫേവറിറ്റ് ബാറ്റിംഗ് പങ്കാളി ആരാണെന്നു വെളിപ്പെടുത്തി ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി രോഹിത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഞാന്‍ ഏറെ ആസ്വദിച്ചിട്ടുള്ള കൂട്ടുകെട്ട് കൂടിയായിരുന്നു ശിഖറിനൊപ്പമുള്ളത്. നമ്മളിലേക്കു കൂടി ‘പകരുന്ന’ വലിയ ഊര്‍ജമുള്ള വ്യക്തിയാണ് അദ്ദേഹം. ശിഖര്‍ നമുക്കു ചുറ്റുമുണ്ടാവുമ്പോള്‍ അതു രസകരമായ നിമിഷങ്ങളായിരിക്കും സമ്മാനിക്കുക. ഓപ്പണിംഗ് ജോഡികളെന്ന നിലയില്‍ ഇന്ത്യക്കൊപ്പം പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ഇതു സഹായിച്ചു- രോഹിത് വെളിപ്പെടുത്തി.

വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെയെല്ലാം മറികടന്നാണ് രോഹിത് ധവാനെ തിരഞ്ഞെടുത്തതെന്നതാണ് ശ്രദ്ധേയം. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ആദ്യമായി രോഹിത്തും ധവാവും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്.

117 ഇന്നിംഗ്സുകളിലാണ് ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 5193 റണ്‍സ് നേടുകയും ചെയ്തു. രോഹിത്തും കോഹ്‌ലിയും ഏകദിനത്തില്‍ 86 ഇന്നിംഗ്‌സുകളില്‍ ഒരുമിച്ച് ബാറ്റ് ചെയ്തിട്ടുണ്ട്. ഇവയില്‍നിന്നും 5008 റണ്‍സ് നേടാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു.

Latest Stories

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്