തന്നെ ആരാണ് ടോസിടാൻ ക്ഷണിച്ചത്, നായകന് പകരം പിന്നെ നീ ടോസ് ഇടുമോ; വിവാദം

വില്ല്യം ഗിൽബർട്ട് “ഡബ്ല്യു.ജി.” ഗ്രേസ് ക്രിക്കററ്റ് പ്രേമികൾ ഏറെ ബഹുമാനത്തോടെയും ആദരവോടെയും നോക്കി കാണുന്ന ഒരു പേരാണിത്. ക്രിക്കറ്റിന്റ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ യശസ് ഉയർത്തിപ്പിടിച്ച ഗ്രേസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് വളർന്നുവന്നത്.

1865 മുതൽ 1908 വരെ റെക്കോഡിൻ തുല്യമായ നാല്പത്തിനാല് സീസണുകളിൽ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിച്ച ഇദ്ദേഹം ഇംഗ്ലണ്ടിന്റെയും, ഗ്ലോസ്റ്റർഷെയറിന്റെയും, മറ്റു പല ടീമുകളുടേയും ക്യാപ്റ്റൻ ആയിരുന്നിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരുടെ കുടുംബത്തിൽനിന്നും വന്നിട്ടുള്ള അദ്ദേഹം മൂത്ത സഹോദരന്മാരിലൊരുവനായ ഇ.എം.ഗ്രേസ് ഇളയ സഹോദരനായ ഫ്രെഡ് ഗ്രേസ് എന്നിവരോടൊപ്പം 1880-ൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങിയതായിരുന്നു മൂന്നു സഹോദരന്മാർ ഒരുമിച്ച് ആദ്യമായി ഒരു ടെസ്റ്റ് മൽസരത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ആണ് ഇംഗ്ലണ്ടിന്റെ ഡബ്ല്യു. ജി. ഗ്രേസ്. 1895 ൽ ആണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്, അദ്ദേഹം ആകെ 124 ഫസ്റ്റ് ക്ലാസ്സ് ശതകങ്ങൾ നേടിയിട്ടുണ്ട്. താരത്തിന്റെ ഒരു റെക്കോർഡാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇംഗ്ലണ്ട് താരമായിരിക്കെ തന്റെ അമ്പതാം വയസിൽ താരം ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. തന്റെ അവസാന ടെസ്റ്റ് മത്സരത്ത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ ആയിരുന്നു ഈ സംഭവം, എന്തായാലും ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് നായകൻ എന്ന റെക്കോർഡൊന്നും ഇനി ഒരിക്കലും തകരാൻ പോകുന്നില്ല എന്നുറപ്പാണ്.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്