നീ ആരാടാ ധോണിയെ ചൊറിയാൻ, ആർസിബി താരത്തിന് സോഷ്യൽ മീഡിയയിൽ വമ്പൻ ആക്രമണം; സംഭവം ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിൽ എംഎസ് ധോണിയെ പുറത്താക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഇന്ത്യയുടെ പ്രീമിയർ ഫാസ്റ്റ് ബൗളർ യാഷ് ദയാലിന് വമ്പൻ വിമർശനവും സൈബർ ആക്രമണവും. ലീഗിലെ നിർണായകമായ പോരാട്ടത്തിൽ ധോണിയുടെ വിക്കറ്റ് യാഷ് എടുത്തതോടെയാണ് ആർസിബി അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. അതിനാൽ തന്നെ ആ വിക്കറ്റിന് വലിയ രീതിയിൽ ഉള്ള പ്രാധാന്യം ഉണ്ടെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.

മത്സരത്തിൽ മനോഹരമായ സ്ട്രോക്ക് പ്ലേയിലൂടെ ധോണി നിറഞ്ഞ് നിന്നപ്പോൾ യാഷ് ദയാൽ പോലെ ഒരു യുവതാരത്തിന് അദ്ദേഹത്തെ വീഴ്ത്താൻ സാധിച്ചു. എന്തായാലും അടുത്തിടെ, ധോണിക്കെതിരായ തൻ്റെ പോരാട്ടം ദയാൽ അനുസ്മരിച്ചു. പുറത്താക്കലിൻ്റെ ഒരു ക്ലിപ്പ് ഇൻസ്റ്റാഗ്രാമിലെ തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ടു. സമാനമായ രീതിയിൽ സഹീർ ഖാൻ ധോണിയെ പുറത്താക്കിയ RCB vs CSK മത്സരത്തിന്റെ പഴയ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.

എന്നിരുന്നാലും, സിഎസ്‌കെയുടെ വികാരാധീനരായ ആരാധകർക്ക് അദ്ദേഹത്തിൻ്റെ ഈ പ്രവർത്തി ഇഷ്ടപ്പെട്ടില്ല. അവർ അദ്ദേഹത്തെ പക്വതയില്ലാത്തവനെന്ന് വിളിക്കുകയും ഇതിഹാസമായ ധോണിയെ അനാദരിക്കുകയാണെന്ന് താരം ചെയ്തത് എന്ന് പറയുകയും ചെയ്തു. അടുത്ത വര്ഷം ലീഗ് നടക്കുമ്പോൾ ധോണി ഇതിനുള്ളത് തന്നോളും എന്നാണ് ആരാധകർ പറഞ്ഞത്.

മികച്ച കൃത്യതയ്ക്കും കട്ടറുകൾ ബൗൾ ചെയ്യാനുള്ള കഴിവിനും പേരുകേട്ട യാഷ് ദയാലിനെ അൺക്യാപ്പ്ഡ് പ്ലെയർ എന്ന നിലയിൽ ആർസിബി നിലനിർത്തി. ഫാസ്റ്റ് ബൗളർക്ക് 5 കോടി രൂപ പ്രതിഫലം ലഭിക്കും, ഇത് താരത്തെ മൂന്നാമത്തെ ഏറ്റവും ചെലവേറിയ നിലനിർത്തലായി മാറുന്നു.

https://x.com/Vibhor4CSK/status/1863575667306365407?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1863575667306365407%7Ctwgr%5E%7Ctwcon%5Es1_&ref_url=about%3Ablank

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ