ബാറ്റിംഗിനെ പ്രശംസിക്കുന്ന നമ്മൾ ബോളിംഗിലെ ആ പോരായ്മ കാണുന്നില്ല, താരത്തിന് എതിരെ വിമർശനവുമായി ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലെ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ്ങിനെക്കുറിച്ച് പുകഴ്ത്തുന്നവർ ആരും താരത്തിന്റെ ബൗളിംഗിനെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നുപറയുകയാണ് ആകാശ് ചോപ്ര. ഒരു ബൗളർ എന്ന നിലയിൽ ഈ പരമ്പരയിൽ തരാം ഒരു പരാജയം ആയിരുന്നു എന്നും ആകാശ് ചോപ്ര പറയുന്നു.

കുറച്ച് നാളുകളായി മോശം ഫോമിലായിരുന്ന താരത്തിന്റെ തിരിച്ചുവരവിന് ഐ.പി.എലിൽ തന്നെ നാം സാക്ഷികളായതാണ്. സൗത്ത് ആഫ്രിക്കൻ പരമ്പരയിലും താരാമത് തുടർന്നു. എന്തായാലും പരമ്പരയിൽ ഒരു വിക്കറ്റ് പോലും നേടാൻ താരത്തിന് സാധിച്ചില്ല. ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ താരത്തിൽ നിന്നും ടീം ആഗ്രഹിക്കുന്നത് എന്താണോ അത് ഇതുവരെ കൊടുക്കാൻ താരത്തിന് സാധിച്ചില്ല.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, അടുത്തിടെ സമാപിച്ച പരമ്പരയിലെ ഇന്ത്യയുടെ മികച്ച നാല് പ്രകടനക്കാരായി ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ, ദിനേഷ് കാർത്തിക്, ഹർഷൽ പട്ടേൽ എന്നിവരെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു. ഹാർദിക്കിനെ അഞ്ചാം നമ്പറിൽ തിരഞ്ഞെടുക്കുമ്പോൾ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അദ്ദേഹത്തിന്റെ ബൗളിംഗിനെക്കുറിച്ച് പറഞ്ഞു:

“അഞ്ചാം നമ്പറിൽ, എനിക്ക് ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്താനാണ് ഇഷ്ടം. ബൗളർ ഹാർദിക് പാണ്ഡ്യ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഹാർദിക് ബാലൻസ് കൊണ്ടുവരാൻ പോകുകയാണെന്ന് നമ്മളെല്ലാം വിചാരിച്ചു. ഇതുവരെ നമ്മൾ അതൊന്നും കണ്ടിട്ടില്ല. നമ്മൾ ഇതുവരെ കണ്ടത് ട്രൈലെർ മാത്രമാണ്, ശരിക്കും ഉള്ള പടം ഇതുവരെ കണ്ടിട്ടില്ല.”

എന്നിരുന്നാലും, മുൻ ഇന്ത്യൻ ഓപ്പണർ ഹാർദിക്കിന്റെ ബാറ്റിംഗിനെ പ്രശംസിച്ചു. ആകാശ് ചോപ്ര വിശദീകരിച്ചു:

“എന്നാൽ ബാറ്റിംഗ്, അവൻ 154 സ്‌ട്രൈക്ക് റേറ്റിൽ 117 റൺസ് നേടി. ഒരിക്കൽ കൂടി, ദിനേശ് കാർത്തിക്കിനെ പോലെ, ആ നമ്പറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരേയൊരു പയ്യൻ അവനാണ്, നിങ്ങൾക്ക് മറ്റാരുണ്ട്. ഋഷഭ് പന്ത് തന്നെ ബുദ്ധിമുട്ടുകയാണ്. അവൻ (ഹാർദിക്) ഫിഫ്റ്റി നേടിയില്ല, പക്ഷേ ആ നമ്പറിൽ നിങ്ങൾക്ക് ഫിഫ്റ്റി കിട്ടില്ല.”

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു