RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

ഐപിഎലിൽ ഇപ്പോൾ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വിരാട് കൊഹ്ലിയുടെയും കൃണാൽ പാണ്ട്യയുടെയും സംഹാരതാണ്ഡവം. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ തുടരെ വിക്കറ്റുകൾ പോയപ്പോൾ പതിയെ നിലയുറപ്പിച്ച് ടീമിനെ രക്ഷിച്ചത് വിരാട് കോഹ്ലി കൃണാൽ പാണ്ട്യ സഖ്യമാണ്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ കൃണാൽ 47 പന്തുകളിൽ 5 ഫോറും 4 സിക്സറുകളും അടക്കം 73 റൺസ് നേടി.

കൂടാതെ വിരാട് കൊഹ്ലിയുടെയും വക കൃണാൽ പാണ്ട്യയ്ക്ക് തകർപ്പൻ പിന്തുണയുമുണ്ടായിരുന്നു. 47 പന്തിൽ 4 ഫോർ നേടി 51 റൺസായിരുന്നു കോഹ്‌ലിയുടെ സംഭാവന. ഇന്നത്തെ മത്സരത്തിലെ വിജയത്തോടു കൂടി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കാൻ ആർസിബിക്ക് സാധിച്ചു.

എല്ലാ സീസണുകളിലെയും പോലെ ഇത്തവണയും ആർസിബി തോൽക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ടൂർണമെന്റിൽ ഉടനീളം ടീം ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ ഫോം നിലനിർത്താനായാൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാൻ വിരാട് കൊഹ്‌ലിക്കും സംഘത്തിനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ