അവനെതിരെ പന്തെറിയുമ്പോള്‍ ഒരു രാജ്യം തന്നെ നിങ്ങള്‍ക്കെതിരെ നില്‍ക്കുന്നതായി തോന്നും: നഥാന്‍ ലിയോണ്‍

വിരാട് കോഹ്‌ലിക്കെതിരേ പന്തെറിയാന്‍ ഓസീസ് ബോളര്‍മാര്‍ക്കുള്‍പ്പെടെ ഭയമാണെന്ന് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അടുത്തുവരെവെയാണ് ലിയോണിന്‍രെ തുറന്നുപറച്ചില്‍. കോഹ്‌ലിയുടെ വിക്കറ്റ് നേടിയാല്‍ ആ ബോളര്‍ ഏറ്റവും വെറുക്കപ്പെട്ട ക്രിക്കറ്റ് താരമായിമാറുന്ന രീതിയാണ് നിലനില്‍ക്കുന്നതെന്നും ലിയോണ്‍ പറയുന്നു.

വിരാട് കോഹ്‌ലിക്കെതിരേ പന്തെറിയുമ്പോള്‍ ഒരു രാജ്യം തന്നെ നിങ്ങള്‍ക്കെിരേ നില്‍ക്കുന്നതായാവും ബോളര്‍ക്ക് തോന്നുക. കോഹ്‌ലിയുടെ വിക്കറ്റ് നേടുകയോ പ്രയാസപ്പെടുത്തുന്ന രീതിയില്‍ പന്തെറിയുകയോ ചെയ്താല്‍ ഏറ്റവും വെറുക്കപ്പെട്ട ക്രിക്കറ്റ് താരമായി ആ ബോളര്‍ മാറും.

സച്ചിന്‍ ടെണ്ടുല്‍ക്കറെ പണ്ട് ഇത്തരത്തില്‍ പ്രയാസപ്പെടുത്തിയപ്പോള്‍ ഇത്തരമൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നു. കോഹ്‌ലി സൂപ്പര്‍ സ്റ്റാറാണ്. ഏറെ നാളുകളായി ലോകത്തിലെ മികച്ചവന്മാരിലൊരാളാണ് കോഹ്‌ലി. സ്ഥിരതയോടെ ഏറെ നാളുകളായി മികച്ച പ്രകടനം നടത്താന്‍ അവനാകുന്നു.

കോഹ്‌ലിക്കെതിരേ പന്തെറിയുന്നതിനെ വലിയ അംഗീകാരമായാണ് കാണുന്നത്. എപ്പോഴും ലോകത്തിലെ മികച്ചവനെതിരേ കളിക്കാനാണ് എനിക്കിഷ്ടം. കോഹ്‌ലി എല്ലാവര്‍ക്കും വലിയ വെല്ലുവിളി നല്‍കുന്ന ബാറ്റ്സ്മാനാണ്- ലിയോണ്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ