Ipl

കോഹ്ലി ആ രീതിയിലെ പെരുമാറുകയൊള്ളു, നമുക്ക് ദേഷ്യം തോന്നും; കോഹ്‌ലിക്ക് നന്ദി പറഞ്ഞ് ട്വിറ്റർ ലോകം

യു.എ.യില്‍ നടന്ന ഐ.പി.എല്‍ സീസണില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയും മുംബൈയുടെ ഹിറ്റ് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും പരസ്പരം കൊമ്പു കോര്‍ത്ത് ഏറെ ചര്‍ച്ചയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സൂര്യയെ പ്രകോപിക്കാനുള്ള ഭാഗമായായിരുന്നു കോഹ്‌ലിയുടെ സ്ലെഡ്ജിംഗ്. കോഹ്‌ലി അന്ന് തന്നെ അത്തരത്തില്‍ പ്രകോപിപ്പിച്ചതില്‍ താന്‍ ഏറെ സന്തോഷവാനായിരുന്നു എന്നാണ് സൂര്യ പിന്നീട് പറഞ്ഞത്.

“അദ്ദേഹം എന്നെ സ്ലെഡ് ചെയ്തതില്‍ ഞാന്‍ സന്തോഷവാനായിരുന്നു. കാരണം, ഞാന്‍ ക്രീസില്‍ തുടര്‍ന്നാല്‍ ഞങ്ങള്‍ മത്സരത്തില്‍ വിജയിക്കും. മറിച്ച് എന്റെ വിക്കറ്റ് കിട്ടിയാല്‍ ജയിക്കാനുള്ള അവസരം അവര്‍ക്കും ഉണ്ടെന്ന് കോഹ്‌ലിക്ക് അറിയാമായിരുന്നു. എന്റെ വിക്കറ്റ് വീഴ്ത്തുന്നതിലൂടെ ഞങ്ങളെ തളര്‍ത്തി അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. എന്നോട് മാത്രമല്ല, തന്റെ എതിരാളികളായ എല്ലാ ബാറ്റ്‌സ്മാന്‍മാരോടും കോഹ്‌ലിയുടെ സമീപനം ഇങ്ങനെയാണ്” സൂര്യകുമാര്‍ പറഞ്ഞു.

2020 ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്നിംഗ്സിന്റെ 13ാം ഓവറിലായിരുന്നു സംഭവം. ഉജ്ജ്വല ഇന്നിംഗ്സുമായി ക്രീസിലുണ്ടായിരുന്ന സൂര്യകുമാര്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ആ ഓവറില്‍ മൂന്നു ബൗണ്ടറികള്‍ പായിച്ചു. ഇതോടെ സമ്മര്‍ദ്ദത്തിലായ കോഹ്ലി ഓവറിനു ശേഷം കണ്ണുരുട്ടി സൂര്യകുമാറിന്റെ സമീപത്തേക്ക് വരികയായിരുന്നു. കണ്ണുരുട്ടലിനെ അതേ നാണയത്തില്‍ നേരിട്ട സൂര്യകുമാര്‍ കോഹ്ലിയില്‍ നിന്ന് മുഖമെടുക്കാതെ ക്രീസില്‍ തന്നെ നിന്നു.

ഇപ്പോഴിതാ ട്വിറ്റര് ലോകം കോഹ്‌ലിക്ക് നന്ദി പറയുകയാണ്, കോഹ്ലി സ്ലെഡ്ജ് ചെയ്ത വാശിയിലാണ് സൂര്യകുമാരിലെ വീര്യം ക്രിക്കറ്റ് ലോകം കണ്ടത്. അതിന് സഹായിച്ച കോഹ്ലി അഭിനന്ദനം അർഹിക്കുന്നു.

അപ്പോള്‍ 25 ബോളില്‍ 40 റണ്‍സെന്ന നിലയിലായിരുന്നു സൂര്യകുമാര്‍. തുടര്‍ന്നും മികച്ച ഷോട്ടുകളിലൂടെ കളി തുടര്‍ന്ന സൂര്യകുമാര്‍ 79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് മുംബൈ ജയം നേടി കൊടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ