വിരമിക്കല്‍ എപ്പോള്‍?; വമ്പന്‍ പ്രഖ്യാപനവുമായി ആന്ദ്രെ റസ്സല്‍

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പില്‍ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍. 2024 ലെ ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം 36-കാരന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഹെഡ് കോച്ച് ഡാരന്‍ സമിയുമായുള്ള ഒരു ചാറ്റ് തന്റെ മനസ്സ് മാറ്റിയെന്നും മെഗാ ടൂര്‍ണമെന്റിനായി തന്റെ ശരീരം ക്രമീകരിക്കുമെന്നും താരം വെളിപ്പെടുത്തി.

ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലെ ഏറ്റവും വലിയ പേരുകളില്‍ ഒന്നാണ് റസ്സലിന്റേത്. 82 ടി20 മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് 163.70 സ്ട്രൈക്ക് റേറ്റില്‍ 1033 റണ്‍സ് താരം നേടിയിട്ടുണ്ട്. ഫോര്‍മാറ്റില്‍ 60 വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്.

ദേശീയ ടീമില്‍ തുടരുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, കരീബിയനില്‍ അപാരമായ പ്രതിഭകളുണ്ടെന്നും എന്നാല്‍ യുവാക്കളെ മികച്ചതാക്കാനും ടീമില്‍ ഇടം നേടാനും പോരാടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റസ്സല്‍ പറഞ്ഞു.

ഞാന്‍ സമ്മിയുമായി സംസാരിച്ചു. ഞാന്‍ കുറച്ച് നാള്‍കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എന്റെ ശരീരത്തെ തള്ളി നീക്കി രണ്ട് വര്‍ഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ എന്നെത്തന്നെ സജ്ജീകരിക്കുമെന്ന് ഞാന്‍ കരുതുന്നു.

2026 ലെ ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ എനിക്ക് ഗെയിമില്‍ നിന്ന് മാറിനില്‍ക്കാമായിരുന്നു. എന്നാല്‍ എനിക്ക് ഇപ്പോഴും പന്ത് അടിക്കണമെങ്കില്‍ എവിടെയും പന്ത് അടിക്കാന്‍ കഴിയും, ഇപ്പോഴും നല്ല വേഗതയില്‍ ബോള്‍ ചെയ്യുന്നു, ഇപ്പോഴും ഫിറ്റായിരിക്കുന്നു. അതിനാല്‍ എന്തുകൊണ്ടാണ് ഞാന്‍ ക്രിക്കറ്റ് നിര്‍ത്തേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല- റസ്സല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്