'ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ ബൗണ്ടറി റോപ്പിന്റെ ദൂരം കൂട്ടണം, ഞങ്ങളുടെ ബോളർമാർക്ക് അതാണ് നല്ലത്'; തുറന്ന് പറഞ്ഞ് കിവീസ് നായകൻ

ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക്‌ പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.

ഇതോടെ ഈ മാസം 7 മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിൽ പ്രതീക്ഷകൾ വാനോളമാണ്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും ഓൾ റൗണ്ടർ പ്രകടനവും നടത്തുന്ന താരങ്ങളും വിക്കറ്റ് മഴ പെയ്യിക്കാൻ കെല്പുള്ള ബോളർമാരും മികച്ച ഫോമിലാണ് ഉള്ളത്. അതിനു തെളിവാണ് ഇപ്പോൾ കഴിഞ്ഞ ന്യുസിലാൻഡിനെതിരെയുള്ള പരമ്പര. ഇന്ത്യയുടെ ബാറ്റിംഗ് മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ന്യുസിലാൻഡ് നായകൻ മിച്ചൽ സാന്റ്നർ.

” ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇന്ത്യ വളരെ ശക്തരാണ് അതും അവരുടെ സ്വന്തം സ്ഥലത്ത് വെച്ച് നടക്കുന്ന മത്സരം കൂടെയാണ് ഇത്. ബൗണ്ടറി റോപ്പിന്റെ ദൂരം കൂട്ടുന്നത് നല്ലതായിരിക്കും ഞങ്ങളുടെ ബോളേഴ്സിന്” മിച്ചൽ സാന്റ്നർ പറഞ്ഞു.

അവസാന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 43 പന്തിൽ 6 ഫോറും 10 സിക്‌സും അടക്കം 103 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 30 പന്തിൽ 4 ഫോറും 6 സിക്‌സും അടക്കം 63 റൺസും ഹാർദിക് പാണ്ട്യ 17 പന്തിൽ 42 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ