എന്നായിരുന്നു ഇന്ത്യ ഒരു കംപ്ലീറ്റ് കോഹ്‌ലി ബാറ്റിംഗ് സ്‌പെഷ്യലില്‍ അവസാനമായൊരു ടെസ്റ്റ് മാച്ച് ജയിച്ചത്?

2014 ലെ ഓസ്‌ട്രേലിയന്‍ സമ്മര്‍ ഇന്നലെയെന്നത് പോലെ ഓര്‍ത്തുപോകാറുണ്ട്. അഡ്‌ലൈഡ് ഓവലില്‍ കങ്കാരുക്കള്‍ ഉയര്‍ത്തിയ 364 എന്ന ടാര്‍ഗറ്റ്, ടെസ്റ്റിന്റെ അഞ്ചാം നാള്‍ ചെയ്‌സ് ചെയ്യാന്‍ തീരുമാനിച്ചിറങ്ങുന്ന ഒരു വിരാട് കോഹ്‌ലിയുണ്ട് അവിടെ. അഗ്രഷന്റെ എപിറ്റോമായിരുന്ന, ശത്രുവിന്റെ കോട്ടയിലേക്ക് മരണഭയമില്ലാതെ മുന്നില്‍ നിന്ന് പടനയച്ചൊരു വിരാട് കോഹ്ലി.

നാഥന്‍ ലിയോണ്‍ എന്ന സ്പിന്നറുടെ ഓഫ് ബ്രേക്കുകളെ തുടരെ തുടരെ സ്വീപ്പ് ചെയ്ത് മിഡ്വിക്കറ്റിന് മുകളിലൂടെ പറത്തുന്ന, മിച്ചല്‍ ജോണ്‍സന്റെ ബൗണ്‍സറുകളെ പുള്‍ ചെയ്യുന്ന, സിഡിലിനെതിരെ ലേറ്റ് കട്ടുകള്‍ കളിക്കുന്ന, റയാന്‍ ഹാരിസിനെ കവര്‍ ഡ്രൈവു ചെയ്യുന്ന , ടെക്നിക്കല്‍ പെര്‍ഫെക്ഷന്റെ നേര്‍കാഴ്ചയായിരുന്ന ഒരു വിരാട് കോഹ്ലി.

175 പന്തില്‍ 141 റണ്‍സ് നേടി കോഹ്ലി പുറത്താകും വരെ, ആ ടെസ്റ്റ് ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചവരായിരുന്നു ഓരോ ഇന്ത്യക്കാരും. ഫൈനല്‍ സ്‌കോര്‍ ബോര്‍ഡ് 2-0 എന്ന് ഓസ്‌ട്രേലിയക്കൊപ്പമായിരുന്നെങ്കിലും, ആ സീരിസില്‍ കോഹ്ലി നയിച്ച മത്സരങ്ങളിലെല്ലാം കണ്ടത് പുതിയ ഒരു ഇന്ത്യന്‍ ടീമിനെയായിരുന്നു.

2001 ലെ ഈഡന്‍ ഗാര്‍ഡന്‍ ടെസ്റ്റ് പോലെ, ഇന്ത്യന്‍ റെഡ് ബോള്‍ ആറ്റിട്യൂടിനെ തന്നെ റീഡിഫൈന്‍ ചെയ്‌തൊരു സീരിസായിരുന്നു അത്. അവിടുന്നായിരുന്നു വിരാട് കോഹ്ലി, റെഡ് ബോളിലെ ഒരു ടോപ് നോച്ച് ബാറ്ററായി രൂപാന്തരം പ്രാപിച്ചത്. അവിടുന്നായിരുന്ന SENA രാജ്യങ്ങളിലെ ടീം ഇന്ത്യയുടെ പെര്‍ഫോമന്‍സ് ഗ്രാഫ് കുത്തനെ ഉയര്‍ന്നു തുടങ്ങിയത് . അവിടുന്നായിരുന്നു ക്ളീന്‍ സ്വീപ്പുകളുടെ ചെയിന്‍ റിയാക്ഷനുകള്‍ സൃഷ്ട്ടിച്ചു കൊണ്ട് നാട്ടില്‍ നമ്മള്‍ ഒരു അജയ്യശക്തിയായി മാറിയത്.

കട്ട് ടൂ ഒക്ടോബര്‍ 2024….. മിച്ചല്‍ സാന്റ്റ റുടെ ഒരു ജൂസി ഫുള്‍ട്ടോസില്‍ ക്ളീന്‍ ബൗള്‍ഡ് ആയി പോകുന്ന വിരാട് കോഹ്ലി, നാട്ടില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന ടീം ഇന്ത്യ. ഇടക്കാലത്തു നേരിട്ട സ്റ്റീപ് ഡിക്ലയിനില്‍ നിന്നും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അയാള്‍ തിരിച്ചെത്തുമ്പോഴും, റെഡ് ബോളില്‍ അയാള്‍ ആ പഴയ കോഹ്ലി അല്ല എന്ന സത്യം നമ്മള്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ, നാട്ടില്‍ 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞവര്‍ഷം ഒരു സെഞ്ച്വറി നേടുന്നുണ്ടെങ്കിലും, അത് ആയാളുടെ ബെസ്റ്റ് ടെസ്റ്റ് ഇന്നിങ്‌സുകളോട് ചേര്‍ത്തു വെയ്ക്കാവുന്ന ഒന്നായിരുന്നില്ല എന്നത് ഒരു വസ്തുതയായിരുന്നു.

എന്നായിരുന്നു നമ്മള്‍ ഒരു കംപ്ലീറ്റ് വിരാട് കോഹ്ലി ബാറ്റിങ് സ്‌പെഷ്യലില്‍ അവസാനമായൊരു ടെസ്റ്റ് മാച്ച് ജയിച്ചത്?? ഉത്തരം തേടിയുള്ള യാത്ര ചെന്ന് നില്‍ക്കുന്നത് അഞ്ചിലേറെ വര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള, ഈഡന്‍ ഗാര്‍ഡന്‍സിലെ ഒരു പിങ്ക്‌ബോള്‍ ടെസ്റ്റിലാണ് എന്നത് ഒരു കയ്‌പ്പേറിയ സത്യമാണ്.

BGT യിലെ അഞ്ചു ടെസ്റ്റുകളും, കീവിസുമായി അവശേഷിക്കുന്ന ഒരു ടെസ്റ്റുമടക്കം ബാക്കിയുള്ള 6 ടെസ്റ്റുകളില്‍ കുറഞ്ഞത് മൂന്ന് ടെസ്റ്റുകള്‍ ജയിച്ചെങ്കിലെ ടീം ഇന്ത്യക്ക് WTC ഫൈനല്‍ കളിക്കാനാവുകയൊള്ളു.

ക്യാപ്റ്റന്‍സി പിഴവുകളും, സ്വന്തം ബാറ്റിംഗ് ഫോമില്ലായ്മയും കാരണം ഉഴലുന്ന രോഹിത് ശര്‍മ്മയ്ക്കും, ആ പഴയ ബാറ്റിംഗ് ജീനിയസ്സിന്റെ നിഴല്‍ മാത്രമായ കോഹ്ലിക്കും, മറ്റൊരു WTC ഫൈനലിലേക്ക് ക്വാളിഫൈഡാകും വിധം ടീം ഇന്ത്യയേ ഇന്‍സ്പയര്‍ ചെയ്യുവാന്‍ സാധിക്കുമോ???

Latest Stories

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ

'ശ്രീനാഥ് ഭാസി പ്രധാന സാക്ഷി, ഷൈനിന് ബന്ധമില്ല, ഒന്നാം പ്രതി തസ്ലീമ സുൽത്താന'; ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

IPL 2025: നോട്ട്ബുക്ക് സെലിബ്രേഷനിലൊക്കെ എന്താണിത്ര കുഴപ്പം, അവന്‍ ആഘോഷിക്കട്ടെ, ദിഗ്‌വേഷ് രാതിയെ പുകഴ്ത്തി റിഷഭ് പന്ത്‌

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു, ചെളിവാരിയെറിഞ്ഞു'; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവർ