Ipl

നീ കൈവിട്ടത് ജയമായിരുന്നു ശിവം, കലിപ്പിൽ ജഡേജ

ഇന്നലെ നടന്ന മത്സരത്തിൽ ജയം ഉറപ്പിച്ച ഘട്ടത്തിൽ നിന്നായിരുന്നു ചെന്നൈ തോൽവിയിലേക്ക് വീണത്. അപ്രതീക്ഷിത തോൽവിയിലേക്ക് ടീമിനെ നയിച്ചത് ബൗളറുമാരിൽ ചിലരുടെ മോശം പ്രകടനവും ഫിൽഡിങ്ങിലെ ചോരുന്ന കൈകളും കാരണമാണ്. ഗുജറാത്തിന്റെ വിജയശില്പി മില്ലറെ പുറത്താക്കാൻ കിട്ടിയ അവസരം വിട്ടുകളഞ്ഞ കഴിഞ്ഞ മത്സരത്തിലെ ഹീറോ ശിവം ദുബൈയുടെ അശ്രദ്ധയാണ് ചെന്നൈ തോൽവിക്ക് ഒരു കാരണമെന്ന് പറയാം.

catches wins matches ക്രിക്കറ്റിലെ പഴയ ഒരു പഴഞ്ചൊലാണ്. ജഡേജ അത് ദുബെയോട് മത്സരശേഷം പറഞ്ഞിട്ടുണ്ടാവും. മില്ലർ 76 റൺസിൽ നിൽക്കെയായിരുന്നു സംഭവം. ബ്രാവോ ഓവറിലാണ് ഡേവിഡ് മില്ലറുടെ ഈസി ക്യാച്ച് അശ്രദ്ധയിൽ ശിവം ദൂബൈ നഷ്ടമാക്കിയത്. മില്ലർ സിക്സ് അടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈൻ അരികിൽ നിന്ന ദൂബൈ അരികിൽ വരെ എത്തിയെങ്കിലും ഓടി എത്തിയ താരത്തിന് അത്‌ കൈകളിൽ എത്തിക്കാൻ കഴിഞ്ഞില്ല. താരം ഒരു അടി കൂടി മുന്നിൽ ആയിരുന്നെങ്കിൽ പന്ത് എത്തിപിടിക്കാമായിരുന്നു. എന്നാൽ പന്തിന്റെ ദിശ മനസിലാക്കാൻ പറ്റാതിരുന്ന താരം കൈവിട്ടത് ജയിക്കേണ്ട മത്സരം തന്നെയായിരുന്നു.

ഈ മോശംപ്രകടനം ബൗളർ ബ്രാവോയെ ചൊടിപ്പിച്ചപ്പോൾ ക്യാപ്റ്റൻ ജഡേജക്കും ദേഷ്യം തോന്നി. തന്റെ ടീമിന്റെ ജയം കൈവിട്ട ആ നിമിഷത്തെ ജഡേജയുടെ റിയാക്ഷനും വൈറൽ ആയി കഴിഞ്ഞു.

കുറച്ച് നാളായി സ്ഥിരത ഇല്ലാതിരുന്ന പ്രകടനം നടത്തിയിരുന്ന മില്ലർക്ക് പുതുജീവൻ നൽകുന്ന പ്രകടനമായി ഇത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി