LSG VS GT: ഇതെന്ത് മറിമായം, ഇവന്റെ ബാറ്റിൽ നിന്ന് സിക്സ് ഒക്കെ പോകുന്നുണ്ടല്ലോ; ഗുജറാത്തിനെതിരെ ഫിനിഷർ റോളിൽ പന്ത്

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്‌നൗ സൂപ്പർ ജയൻറ്സ് തകർപ്പൻ സ്‌കോറിൽ. ആദ്യ ഇന്നിങ്സിൽ മിച്ചൽ മാർഷിന്റെയും നിക്കോളാസ് പുരാന്റെയും മികവിൽ ടീം സ്കോർ 235 റൺസ് നേടി. മിച്ചൽ മാർഷ് 64 പന്തിൽ നിന്നായി 10 ഫോറും 8 സിക്‌സും അടക്കം 117 റൺസ് നേടി.

മിച്ചൽ മാർഷിന്റെ കൂടെ മികച്ച പിന്തുണയായി നിക്കോളാസ് പുരാൻ 27 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 56 റൺസ് നേടി. എന്നാൽ ആരാധകർ ഹാപ്പിയായത് ലക്‌നൗ നായകൻ റിഷബ് പന്തിന്റെ പ്രകടനത്തിലാണ്. മൂന്നാമനായി ഇറങ്ങിയ താരം 6 പന്തിൽ നിന്നായി 2 സിക്സ് അടക്കം 16 റൺസ് നേടി.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലും ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു പ്ലെഓഫിലേക്ക് കയറാൻ സാധിക്കില്ല. ഈ സീസണിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് വാങ്ങിയ താരമായിരുന്നു റിഷബ് പന്ത്. എന്നാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഫ്ലോപ്പായതും താരമാണ്. അടുത്ത വർഷത്തെ ഐപിഎലിൽ താരത്തിനെ ടീം റീറ്റെയിൻ ചെയ്യാനുള്ള സാധ്യത കുറവാണ് എന്ന് റിപ്പോട്ടുകളുണ്ട്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ