ജഡേജയ്ക്കു സംഭവിച്ചത് സ്മൃതി മന്ദനയ്ക്കും സംഭവിച്ചിരിക്കുന്നു; ഒരിക്കലും മായാത്ത ചിരിമാഞ്ഞു

മുരളി മേലേട്ട്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രവിന്ദ്ര ജഡേജയേ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ക്യാപ്റ്റനാക്കി. അതോടെ ജഡേജ ബൗളിംഗ് മറന്നു ബാറ്റിംഗ് മറന്നു. മുഖത്തുണ്ടായിരുന്ന ചിരിമാഞ്ഞു ടെന്‍ഷന്‍ കണ്ടുപിടിച്ച ആളാണെന്ന് തോന്നുന്ന അവസ്ഥ. ടീമിനു തുടര്‍തോല്‍വികളും…

WPL ഏറ്റവുമധികം വിലയിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയ ഇന്‍ഡ്യന്‍ വുമണ്‍ ക്രിക്കറ്റ് സൂപ്പര്‍ താരം സ്മൃതി മന്ദന നയിക്കുന്ന ടീം അഞ്ച് കളിയില്‍ അത്രയും തോറ്റു. ക്യാപ്റ്റന്‍ ടീമിനുഭാരമാകുന്ന അവസ്ഥ. ജഡേജയ്ക്കു സംഭവിച്ചതുപോലെ തന്നെ. സ്മൃതി മന്ദനയുടെ  ഒരിക്കലും മായാത്ത ചിരിമാഞ്ഞു.. ടെന്‍ഷന്‍ കണ്ടുപിടിച്ച ആളാണെന്ന അതേ അവസ്ഥ മുഖത്ത് തെളിയുന്നു. നിരന്തരം ഷോട്ടുകള്‍ പിഴയ്ക്കുന്നു.

ഒരിക്കലും ബാംഗ്ലൂര്‍ ടീം ഇത്രയും തോല്‍വി വഴങ്ങുമെന്ന് ആരും വിചാരിച്ചിരുന്നില്ല. RCB ഒരു ടീമെന്ന നിലയില്‍ ഇതുവരെ സെറ്റായിട്ടില്ല. കളിക്കാരില്‍ ചിലര്‍ വ്യക്തിഗതമായഒറ്റപ്പെട്ട പ്രകടനം മാത്രം. ഇപ്പോഴത്തെ നിലയില്‍ RCB അധികം മുന്നോട്ട് പോകാന്‍ സാധ്യതയില്ല.

ക്യാപ്റ്റനേ മാറ്റിഒരു പരീക്ഷണം വേണമെങ്കില്‍ ആകാം. ടീമിനേ ആത്മവിശ്വാസം നല്‍കി മുന്നോട്ട് പോകാന്‍ അതുചിലപ്പോള്‍ സഹായകമാണ്. എങ്കിലും സ്മൃതി മന്ദനയിലുണ്ടായ ഈ മാറ്റം അവിശ്വസനീയമാണ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ