വിമര്‍ശകര്‍ ഇപ്പോള്‍ എന്തു പറയുന്നു? തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ശ്രേയസ്‌ അയ്യര്‍ക്ക്‌ ഫിഫ്‌റ്റി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌്‌ പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രേയസ്‌ അയ്യര്‍ക്ക്‌ അര്‍ദ്ധശതകം. ഓപ്പണര്‍മാരായ നായകന്‍ രോഹിത്‌ ശര്‍മ്മയും ഇഷാന്‍ കിഷനും ചെറിയ സ്‌കോറിന്‌ പുറത്തായ മത്സരത്തില്‍ ശ്രേയസ്‌ അയ്യര്‍ അടിച്ചു തകര്‍ത്തു. നായകന്‍ രോഹിത്‌ ശര്‍മ്മ പുറത്തായതിന്‌ പിന്നാലെയെത്തിയ ശ്രേയസ്‌ അയ്യര്‍ തകര്‍ത്തടിക്കുകയായിരുന്നു.

ഇത്തവണ നാലാം നമ്പറില്‍ കളിക്കാന്‍ എത്തിയത്‌ രാജസ്ഥാന്‍ റോയല്‍സ്‌ നായകന്‍ സഞ്‌്‌ജു സാംസണായിരുന്നു. പതിയെ സിംഗിളുകളും ഡബിളുകളുമായി ശ്രേയസ്‌ അയ്യര്‍ക്ക്‌ സ്‌ട്രൈക്ക്‌ കൈമാറാനാണ്‌ സഞ്‌ജു ശ്രമിച്ചത്‌. സിക്‌സര്‍ അടിച്ചായിരുന്നു ശ്രേയസ്‌ ഫിഫ്‌റ്റി അടിച്ചത്‌. 30 പന്തുകളില്‍ 53 റണ്‍സ്‌ അടിച്ച താരം അഞ്ചു ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളും പറത്തി.

രണ്ടു പന്തുകള്‍ നേരിട്ട നായകന്‍ രോഹിത്‌ ശര്‍മ്മ ഒരു റണ്‍സ്‌ എടുത്തും 15 പന്തുകളില്‍ 16 റണ്‍സ്‌ എടുത്ത്‌ ഇഷാന്‍ കിഷനും പുറത്താകുകയായിരുന്നു. ഇതിന്‌ പിന്നാലെയായിരുന്നു ശ്രേയസ്‌ സഞ്‌ജുവിനെ കൂട്ടു നിര്‍ത്തി അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്‌. ഇരുവരും വെടിക്കെട്ട്‌ നടത്തിയതോടെ 12 ഓവറില്‍ ഇന്ത്യ 100 കടന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'