വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ 7 വിക്കറ്റിന് ജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 121 റൺസ് ടാർഗറ്റ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി കെ എൽ രാഹുൽ അർധസെഞ്ച്വറി കുറിച്ചു. രണ്ട് ടെസ്റ്റിലും മാറ്റങ്ങളൊന്നുമില്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്.
മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ഒരു ഓവർ പോലും എറിയാൻ നൽകാത്തതിനെതിരെ ആഞ്ഞടിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
” ഇതാണ് നിതീഷ് കുമാർ റെഡ്ഡിയുടെ റോളെങ്കിൽ, അതിലും നല്ലത് നിങ്ങൾക്ക് ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെയോ ബൗളറെയോ കളിപ്പിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്ക് അക്‌സർ പട്ടേലിനെ കളിപ്പിക്കാം. അദ്ദേഹം മികച്ച രീതിയിലാണ് കളിച്ചിട്ടുള്ളത്. അക്‌സർ ഒരു മാച്ച് വിന്നറാണ്. എപ്പോഴാണ് നിതീഷ് റെഡ്ഡി ബാറ്റിങ്ങിന് വരുന്നത്?”
” നിങ്ങൾ ഒരു എക്‌സ്ട്രാ ബൗളറെ കളിപ്പിക്കണമെന്ന് ഞാൻ പറയുന്നില്ല, അപ്പോൾ മാത്രമേ ഒരു സ്‌പെഷ്യലിസ്റ്റ ബാറ്ററെ കളിപ്പിക്കാം അവിടെ. ഈ റോളിൽ അക്‌സർ നിതീഷിനേക്കാൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്” യൂട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു.