നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിച്ചത്, ഇങ്ങനെയാണോ അവന്മാരെ പുറത്താകുന്നത്, അതിനൊരു രീതിയില്ലേ: സയീദ് അജ്മൽ

ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായത് പാകിസ്ഥാനാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആദ്യം പുറത്തായത് അവരായിരുന്നു. കൂടാതെ ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് അവർക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് ടീമിന് നേരെയും, താരങ്ങൾക്ക് നേരെയും ഉയർന്നു വരുന്നത്.

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇപ്പോൾ ന്യുസിലാൻഡിനെതിരെ ടി 20 പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ടീമിൽ ഞെട്ടിക്കുന്ന മാറ്റങ്ങളുമായിട്ട് പാകിസ്ഥാൻ കിവികൾക്ക് നേരെ ഇറങ്ങുന്നത്. പ്രധാന താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവർ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.

പ്രധാന താരങ്ങളെ പുറത്താക്കിയെന്നും, ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയതുമാണെന്നാണ് ഉയരുന്ന വാദങ്ങൾ. എന്നാൽ ടീമിലെ പ്രധാന താരങ്ങളെ ഈ രീതിയിലൂടെയല്ല പുറത്തേകേണ്ടതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സയീദ് അജ്മൽ.

സയീദ് അജ്മൽ പറയുന്നത് ഇങ്ങനെ:

” നിങ്ങൾ അവരെ പുറത്താക്കിയ രീതി ഒട്ടും ശരിയായില്ല. ചാമ്പ്യൻസ് ട്രോഫിയിൽ അവന്മാർ മാത്രമല്ല മോശമായ പ്രകടനം കാഴ്ച വെച്ചത്. വേറെ താരങ്ങളും മോശമായ പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാൻ സിലക്ടർമാർ ചെയേണ്ടത് ബാബർ അസാമുമായി ചർച്ച നടത്തണം. എന്നാൽ അദ്ദേഹത്തിന് മികച്ച പ്രകടനത്തിലൂടെ തിരിച്ച് വരാം” സയീദ് അജ്മൽ പറഞ്ഞു.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും