'ആ മോശം തീരുമാനം ഞങ്ങളും എടുത്തേനെ'; ചരിത്ര വിജയത്തില്‍ രോഹിത്തിന് നന്ദി പറഞ്ഞ് ടോം ലാഥം

ബെംഗളൂരുവില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരായ എട്ട് വിക്കറ്റ് വിജയത്തിന് ശേഷം സഹതാരങ്ങളെ പ്രശംസിച്ചു ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം. ആദ്യം ബാറ്റ് ചെയ്യാനാണ് ന്യൂസിലന്‍ഡ് ടീം മാനേജ്മെന്റ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ ടോസ് നഷ്ടപ്പെട്ടത് അനുഗ്രഹമായി മാറിയെന്നും ടോം ലാഥം സമ്മതിച്ചു.

ഞങ്ങളും ആദ്യം ബാറ്റ് ചെയ്യാമെന്നാണ് കരുതിയത്. ടോസ് നഷ്ടമായത് നന്നായി. ഞങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ ദീര്‍ഘനേരം പന്തെറിഞ്ഞു, ഫലം ലഭിച്ചു. അത് രണ്ട് ഇന്നിംഗ്സുകളും ഞങ്ങള്‍ക്ക് കളി അനുകൂലമാക്കി- ലാഥം പറഞ്ഞു.

മൂന്നാം ഇന്നിംഗ്സില്‍ ഇന്ത്യ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ രണ്ടാമത്തെ പുതിയ പന്തില്‍ ബോളര്‍മാര്‍ നല്ല രീതിയില്‍ കളി കൈകാര്യം ചെയ്യുകയും ഫലങ്ങള്‍ നേടുകയും ചെയ്തു. ഇന്ത്യ എത്ര ഗുണനിലവാരമുള്ള ടീമാണെന്ന് ഞങ്ങള്‍ക്കറിയാം. പുതിയ പന്ത് എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ കണ്ടു. ഞങ്ങളോട് അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു പന്ത് പോലും എറിയാതെ പരമ്പരയിലെ ആദ്യദിനം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നിരുന്നാലും, ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അതിജീവിക്കുന്നതില്‍ പരാജയപ്പെട്ട അവര്‍ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായി.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി