കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ നാണംകെട്ട തോൽവി സമ്മാനിച്ചാണ് ഇന്ത്യ പറഞ്ഞയച്ചത്. മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഇരു ടീമുകളും ടി-20 ലോകകപ്പിൽ ഏറ്റുമുട്ടുകയാണ്. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ വെച്ചാണ് നടക്കുക. ഇപ്പോഴിതാ ഈ വർഷം നടക്കാൻ പോകുന്ന ടി-20 ലോകകപ്പ് പാകിസ്ഥാൻ നേടും എന്ന് പറഞ്ഞിരിക്കുകയാണ് സൽമാൻ അലി ആഘ.
2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂർണമെന്റുകൾക്ക് ഹൈബ്രിഡ് മോഡൽ പിന്തുടരാൻ രണ്ട് ക്രിക്കറ്റ് ബോർഡുകളും ഐസിസിയും തമ്മിൽ ധാരണയുണ്ട്. ഈ സാഹചര്യത്തിൽ ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുക. അതുകൊണ്ടുതന്നെ ടൂർണമെന്റിനുടനീളം ഒരേ ഹോട്ടലിൽ താമസിക്കാനാകുന്നത് ഒരു മുൻതൂക്കമാണെന്നും ആഘ പറഞ്ഞു.
‘മറ്റ് ടീമുകൾക്ക് യാത്ര ചെയ്യേണ്ടി വരുന്നത് വിവിധ വേദികളിലേക്കും ഹോട്ടലുകളിലേക്കുമാണ്. എന്നാൽ, ഞങ്ങൾക്ക് കൊളംബോയിലെ വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെങ്കിലും, താമസം ഒരേ ഹോട്ടലിൽ ആയത് ഒരു മുൻതൂക്കം തന്നെയാണ്’ പാകിസ്ഥാൻ ക്യാപ്റ്റൻ വ്യക്തമാക്കി.
ടി-20 ലോകകപ്പിനായുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയ്യൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ താരിഖ്.