IPL 2025: ഉടൻ തന്നെ അവനെ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കും, അമ്മാതിരി ലെവലാണ് ചെക്കൻ: സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ തന്റെ സഹതാരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. വൈഭവിന്റെ കഴിവിനെ വാഴ്ത്തിപ്പാടിയ സഞ്ജു താരത്തിന്റെ സിക്സ് ഹിറ്റിങ് കഴിവിനെ പുകഴ്ത്തി താരത്തിന്റെ സിക്സ് ഹിറ്റിങ് കഴിവിനെ വാഴ്ത്തിയിരിക്കുകയാണ് . കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ സൂര്യവംശി 1.1 കോടി രൂപയ്ക്ക് ആണ് രാജസ്ഥാനിൽ ചേർന്നത്. 2011 മാർച്ച് 27 ന് ബീഹാറിൽ ജനിച്ച താരം 2024 ജനുവരിയിൽ 12 വയസും 284 ദിവസവും പ്രായമുള്ളപ്പോൾ ബിഹാറിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ അണ്ടർ 19 ടീമിനായി 58 പന്തിൽ നിന്ന് സെഞ്ച്വറി നേടി.

2024-25 ലെ എസിസി അണ്ടർ-19 ഏഷ്യാ കപ്പിൽ, അഞ്ച് മത്സരങ്ങളിൽ നിന്ന് 176 റൺസ് നേടിയ വൈഭവ് നേടിയത്. ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഴാമത്തെ കളിക്കാരനായി ടൂർണമെന്റ് അവസാനിപ്പിക്കുക ആയിരുന്നു താരം. ജിയോഹോട്ട്സ്റ്റാർ പ്രോഗ്രാമിൽ സംസാരിക്കവെ, ഇന്നത്തെ യുവ കളിക്കാർ ആത്മവിശ്വാസമുള്ളവരാണെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ബ്രാൻഡ് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നും സാംസൺ പങ്കുവെച്ചു.

” ഉടനടി ഉപദേശം നൽകുന്നതിനുപകരം, ഒരു യുവ കളിക്കാരൻ തന്റെ കളിയെ എങ്ങനെ സമീപിക്കുന്നു, അവൻ എന്താണ് ആസ്വദിക്കുന്നത്, എന്നിൽ നിന്ന് അവന് എന്ത് പിന്തുണയാണ് വേണ്ടത് എന്ന് ആദ്യം നിരീക്ഷിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അത് മനസ്സിലാക്കിക്കഴിഞ്ഞാൽ, അതിനനുസരിച്ച് ഞാൻ എന്റെ മാർഗ്ഗനിർദ്ദേശം ക്രമീകരിക്കുന്നു. വൈഭവ് വളരെ ആത്മവിശ്വാസമുള്ളവനാണ്. പരിശീലനത്തിൽ അവൻ ധാരാളം സിക്സുകൾ അടിക്കുന്നു. ആളുകൾ ഇതിനകം തന്നെ അദ്ദേഹത്തിന്റെ പവർ-ഹിറ്റിംഗ് കഴിവിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. നിങ്ങൾക്ക് ഇതിൽ കൂടുതൽ എന്താണ് ചോദിക്കാൻ കഴിയുക? അദ്ദേഹത്തിന്റെ ശക്തികളെ തിരിച്ചറിയുക, അദ്ദേഹത്തെ പിന്തുണയ്ക്കുക, ഒരു ജ്യേഷ്ഠനെപ്പോലെ അവിടെ ഉണ്ടായിരിക്കുക എന്നിവയാണ് പ്രധാനം” സഞ്ജു പറഞ്ഞു.

കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിനു വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സ്വാധീനം ചെലുത്താൻ ശേഷിയുള്ള താരം ആണെന്ന് സഞ്ജു ഓർമിപ്പിച്ചു.

“രാജസ്ഥാൻ റോയൽസ് എല്ലാ കാലത്തും യുവാക്കളെ പിന്തുണച്ചിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിൽ ഒരു പോസിറ്റീവ് വൈബ് സൃഷ്ടിക്കാനും ഞങ്ങളുടെ കളിക്കാർക്കൊപ്പം നിൽക്കാനും ഞങ്ങൾ ശ്രദ്ധിക്കുന്നു. ആർക്കറിയാം, കുറച്ച് വർഷങ്ങൾക്കുള്ളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന്. അദ്ദേഹം ഐപിഎല്ലിന് തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തോന്നുന്നു. ഭാവി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും,” അദ്ദേഹം പറഞ്ഞു.

മാർച്ച് 23 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മുൻ സീസണിലെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) രാജസ്ഥാൻ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”