ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കണം, ടീമുകൾക്ക് ബി.സി.സി.ഐയുടെ അന്ത്യശാസനം; സംഭവം ഇങ്ങനെ

ചില ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫ്രാഞ്ചൈസികൾ വിദേശ ടി20 ലീഗുകളിൽ ടീമുകൾ സ്വന്തമാക്കുന്നതിലും പ്രീമിയർ ലീഗിൽ ഉള്ള കളിക്കാരുമായി വിദേശ ലീഗുകളിൽ കളിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അസന്തുഷ്ടരാണ്.

വെള്ളിയാഴ്ച നടക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ബിസിസിഐ ഫ്രാഞ്ചൈസികളെ ഈ വിഷയത്തിൽ അതൃപ്തി അറിയിച്ചതായി Cricbuzz വെബ്‌സൈറ്റിലെ റിപ്പോർട്ട് പറയുന്നു.

മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾ – മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, മൂവർക്കും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഇന്റർനാഷണൽ ലീഗ് ടി20 (ILT20) യിൽ ടീമുകളുണ്ട്. ആറ് ടീമുകൾ – ചെന്നൈ സൂപ്പർ കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് – ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ലീഗിൽ (SA20) ടീമുജെകെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, കരീബിയൻ പ്രീമിയർ ലീഗിൽ (സി‌പി‌എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ “ബിസിനസ് താൽപ്പര്യങ്ങൾ” നോക്കാൻ ഫ്രാഞ്ചൈസികൾ വിദേശ ലീഗുകളിൽ ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ബിസിസിഐ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഐപിഎല്ലിന്റെ വിഭവങ്ങളെ ഇത് ബാധിക്കുമെന്നതിനാൽ കൂടുതൽ നീക്കങ്ങൾ നടത്തുന്നത് അവർ ഇഷ്ടപ്പെടുന്നില്ലെന്ന് ബിസിസിഐ പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി