'ജയിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലായിരുന്നു'; ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തെ കുറിച്ച് ഓസീസ് ഓള്‍റൗണ്ടര്‍

വനിത ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായി നേടിയ മിന്നും ജയത്തില്‍ പ്രതികരിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍. മത്സരത്തില്‍ ഒരുഘട്ടത്തില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ അവകാശമില്ലായിരുന്നു എന്ന് ആഷ്‌ലി പറഞ്ഞു. എന്നാല്‍ സമയാമസയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനായത് കളിയുടെ ഗതിനിര്‍ണയിച്ചെന്നും താരം വിലയിരുത്തി.

ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ ആദ്യ 10 ഓവറിലെത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ എഴുതിത്തള്ളിയിരിക്കാമെന്ന് ഞാന്‍ കരുതുന്നു. ഇന്ന് ഞങ്ങള്‍ക്ക് അവിടെ ഒരു ഘട്ടത്തില്‍ വിജയിക്കാന്‍ അവകാശമില്ലായിരുന്നു. അവര്‍ കുതിച്ചുകയറുകയായിരുന്നു. പിന്നീട് കുറച്ച് വിക്കറ്റുകള്‍ നേടാനുള്ള വഴി ഞങ്ങള്‍ കണ്ടെത്തി. ഒടുവില്‍ മികച്ച നിലയില്‍ എത്തി- ആഷ്‌ലീ ഗാര്‍ഡ്‌നര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34 പന്തില്‍ 52 റണ്‍സ്), ജെമീമ റോഡ്രിഗസ് (24 പന്തില്‍ 43), ദീപ്തി ശര്‍മ (17 പന്തില്‍ 20*) എന്നിവര്‍ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ