'സച്ചിന്റെയോ ഗവാസ്‌കറുടെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല'

നിലവിലെ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ മുന്‍ താരങ്ങളേക്കാള്‍ മികച്ചവരാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയോ സുനില്‍ ഗവാസ്‌കറിന്റെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നും അടുത്ത തലമുറ നമ്മളേക്കാള്‍ മികച്ചവരായിരിക്കണമെന്നത് കാലത്തിന്റെ അനിവാര്യതയാണെന്നും കപില്‍ ദേവ് പറഞ്ഞു. അശ്വിന്റെ വിരമിക്കലിന്റെ പശ്ചാത്തലത്തിലാണ് ഇതിഹാസത്തിന്റെ ഈ നിരീക്ഷണം.

അടുത്ത തലമുറ നമ്മളേക്കാള്‍ മികച്ചവരായിരിക്കണം, ഇല്ലെങ്കില്‍, ലോകം മുന്നോട്ട് പോകില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയോ സുനില്‍ ഗവാസ്‌കറിന്റെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല.

അശ്വിന്‍ പോയി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അങ്ങനെ പോകാന്‍ അനുവദിക്കുമായിരുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ അദ്ദേഹത്തെ അയയ്ക്കുമായിരുന്നു- കപില്‍ ദേവ് പറഞ്ഞു.

106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 537 വിക്കറ്റുമായാണ് അശ്വിന്‍ തന്റെ കരിയര്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്താണ് അശ്വിന്‍.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ