ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അജാസ് പട്ടേലിനും ഗ്ലെന്‍ ഫിലിപ്‌സിനും എതിരെ ടീം ഇന്ത്യയുടെ ഞെട്ടിക്കുന്ന പ്രകടനത്തെക്കുറിച്ച് വലിയ പ്രസ്താവന നടത്തി മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. മത്സരത്തില്‍ അജാസ് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് മത്സരത്തില്‍ 28 റണ്‍സിന് വിജയിക്കുകയും ആതിഥേയ രാജ്യത്തിനെതിരെ 3-0ന് പരമ്പര വൈറ്റ്‌വാഷ് ചെയ്യുകയും ചെയ്തു.

മുംബൈയിലെ രണ്ടാം ഇന്നിംഗ്സില്‍ ഫിലിപ്സ് മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ അജാസ് പട്ടേലിനെയും ഗ്ലെന്‍ ഫിലിപ്‌സിനെയും പോലുള്ള ബോളര്‍മാര്‍ എല്ലാ പ്രാദേശിക ക്ലബ്ബുകളിലും ഉണ്ടെന്നും അവര്‍ ഗുണനിലവാരമുള്ള സ്പിന്നര്‍മാരല്ലെന്നും കൈഫ് പരാമര്‍ശിച്ചു.

അജാസ് പട്ടേല്‍ നന്നായി പന്തെറിയില്ല. രണ്ട് ഫുള്‍ടോസും രണ്ട് ഷോര്‍ട്ട് ബോളുകളും രണ്ട് ലെങ്ത് ഡെലിവറുകളും നല്‍കിയെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്ലെന്‍ ഫിലിപ്സ് ഒരു പാര്‍ട്ട് ടൈമറാണ്. നല്ല പന്തുകള്‍ എങ്ങനെ ബോള്‍ ചെയ്യണമെന്ന് അവനറിയില്ല. ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ അജാസ് പട്ടേല്‍ 22 വിക്കറ്റ് വീഴ്ത്തിയെന്ന് ആളുകള്‍ പറയട്ടെ. പന്ത് ശരിയായി ലാന്‍ഡ് ചെയ്യാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അജാസ് പട്ടേല്‍ ഒരു ഓവറില്‍ രണ്ട് നല്ല പന്തുകള്‍ മാത്രം എറിഞ്ഞ് വിക്കറ്റുകള്‍ നേടി. അവസാന ടെസ്റ്റിലെ തോല്‍വി നാണംകെട്ടതാണ്. മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നിരയില്‍ ഒരു ബോളറും ഉണ്ടായിരുന്നില്ല- മുഹമ്മദ് കൈഫ് പറഞ്ഞു.

Latest Stories

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ജയിൽ ചാട്ടം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും

'ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഓടിച്ച് ജീവിക്കണം'; റിട്ടയർമെന്റ് പ്ലാനിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

'പലസ്‌തീനെ രാജ്യമായി അംഗീകരിക്കും'; ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർണായക പ്രഖ്യാപനം, ജി7 രാജ്യങ്ങളിൽ ആദ്യം

ഗോവിന്ദച്ചാമി പിടിയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും; പൊലീസ് വീട് വളഞ്ഞപ്പോൾ കിണറ്റിലേക്ക് ചാടി ഒളിച്ചു

‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം, നേതാക്കൾ ഇങ്ങനെ നിലപാടെടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകും'; പി ജെ കുര്യൻ

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായെന്ന് സ്ഥിരീകരണം

ജയിൽ ചാടിയത് സെല്ലിലെ അഴികൾ മുറിച്ച്; തുണികൾ കൂട്ടിക്കെട്ടി കയറാക്കി മതിലിൽ നിന്ന് താഴേക്കിറങ്ങി, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു?

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി