ബോളർമാരുടെ മോശം പ്രകടനം കാരണമാണ് ഞങ്ങൾ തോറ്റത്, അടുത്ത മത്സരത്തിൽ തെറ്റുകൾ തിരുത്തും: ശുഭ്മൻ ഗിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.

ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. 45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി. കനത്ത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ ബൗളിങ് സംഘത്തെ വിമര്‍ശിച്ച് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. മധ്യഓവറുകളില്‍ ബൗളര്‍മാര്‍ വലിയ വീഴ്ച വരുത്തിയെന്നാണ് വിമര്‍ശം.

‘മധ്യഓവറുകളില്‍ വളരെയധികം റണ്‍സ് വിട്ടുകൊടുത്തതാണ് വിനയായത്. 160-170 റണ്‍സില്‍ ഒതുക്കേണ്ടതായിരുന്നു മത്സരം. പക്ഷെ സാധിച്ചില്ല. ഈ മത്സരത്തില്‍ ഒട്ടേറെ പാഠമുണ്ട്’- ഗില്‍ മത്സരശേഷം പറഞ്ഞു. തോല്‍വി ടീമിന് പാഠമാണെന്നും വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇത് തിരുത്തുമെന്നും ഗില്‍ പറയുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും വലിയ പരാജയമാണിത്.

Latest Stories

'ശുഭ്മൻ, സായ്, ബട്ലർ എല്ലാം പരാജയപെട്ടു, പവർപ്ലേ നന്നായി ഉപയോഗിച്ചില്ലെങ്കിൽ തോൽക്കും'; വിമർശിച്ച് ഗുജറാത്ത് പരിശീലകൻ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 13 പേർ മരണപെട്ടു

എനിക്ക് നന്ദി പറയാനുള്ളത് ഹാർദിക് ഭായിയോടാണ്, അദ്ദേഹമാണ് എന്നോട് കൃത്യമായി പ്ലാൻ പറഞ്ഞു തന്നത്: അശ്വനി കുമാര്‍

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാളിലെ ലക്ഷ്മി ഭണ്ഡാറിന് മോദി വിരിച്ച ചക്രവ്യൂഹം; വനിതാ ബില്ലിലെ രാഷ്ട്രീയ കെണിയും പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപ്പും

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം; 6 മരണം, 40 ഓളം പേര്‍ക്ക് പരിക്ക്

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; നാൽപ്പതോളം പേർക്ക് പരിക്ക്

15 വർഷത്തെ സേവനം; ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി ടിം കുക്ക്; അടുത്ത സിഇഒയായി ജോൺ ടെർനസ് ചുമതലയേൽക്കും

 കത്തുന്ന അതിരുകൾ, നിശ്ശബ്ദമായ രാജ്യം: മണിപ്പൂർ

ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്; സേഫ്റ്റിയിലും പുത്തൻ 'ഡസ്റ്റർ' കേമൻ തന്നെ!