'ഞങ്ങള്‍ കറാച്ചിയില്‍ വെച്ച് ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ട്'; ഇന്ത്യന്‍ സൂപ്പര്‍ താരവുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി സല്‍മാന്‍ ബട്ട്

ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായുട്ടുള്ള തന്റെ ആഗാധമായ അത്മബന്ധം വെളിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. തങ്ങളൊരുമിച്ച് കറാച്ചിയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പോയിരുന്നുവെന്നും ക്രിക്കറ്റിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ബട്ട് വെളിപ്പെടുത്തി.

‘അതെ, ഗൗതം ഗംഭീറും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ച് കറാച്ചിയില്‍ ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ട്. ഞങ്ങള്‍ നല്ല ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് കാഴ്ചപ്പാടുണ്ട്. ചില കളിക്കാര്‍ മൈതാനത്ത് വളരെ അഗ്രസീവാണ്. അവന്‍ അവരില്‍ ഒരാളാണ്. അത് നല്ലതാണ്, കാരണം ഓരോ കളിക്കാരനും അവരുടേതായ സ്വഭാവം വഹിക്കുന്നു- ബട്ട് പറഞ്ഞു.

ഗൗതം ഗംഭീര്‍ പല അവസരങ്ങളിലും പാകിസ്ഥാനെ പരിഹസിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. കരിയറില്‍ ഇരൂടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ മുന്‍ കളിക്കാരായ കമ്രാന്‍ അക്മല്‍, ഷാഹിദ് അഫ്രീദി എന്നിവരുമായി ഗംഭീര്‍ എപ്പോഴും ചൂടേറിയ ആശയവിനിമയങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

അതോടൊപ്പം, 2023 ലോകകപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെയും ബട്ട് തിരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരെയാണ് ബട്ട് തിരഞ്ഞെടുത്തത്. നിലവില്‍ മൂന്ന് ബാറ്റര്‍മാരും മികച്ച ഫോമിലാണെങ്കിലും, തോല്‍വിയുടെ വക്കില്‍നിന്നും വിജയം തട്ടിയെടുക്കാനുള്ള കഴിവ് കോഹ്ലിക്കുണ്ടെന്ന് 39 കാരനായ അദ്ദേഹം പറഞ്ഞു.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍