IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആർജവംപോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്. എന്തായാലും ബാറ്റ്‌സ്ന്മാനാരുടെ പ്രകടനമാണ് ടീമിനെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. തുടക്കത്തിൽ ഉള്ള മെല്ലെപ്പോക്കും അവസാനം ആകുമ്പോൾ ഉള്ള ഏകദിന സ്റ്റൈൽ ഇന്നിംഗ്‌സും ഒകെ ടീമിന് പണിയാകുന്നു.

ഒരു കാലത്ത് ചെണ്ടകൾ എന്ന് ആയിരുന്നു ആർസിബി അറിയപ്പെട്ടിരുന്നത്. ഒരു ബോളർ പോലും പിശുക്ക് കാണിക്കാതെ വന്നവർക്കും പോയവർക്കും എല്ലാം ആവശ്യത്തിന് റൺ കൊടുത്ത് സംഭാവന ചെയ്യുന്ന ടീം ചെണ്ടകൾ എന്ന പേരിലാണ് ലീഗിൽ അറിയപ്പെട്ടിരുന്നത്. ബാറ്റ്‌സ്ന്മാന്മാർ എത്ര കഷ്ടപ്പെട്ട് റൺ അടിച്ചാലും അതുകൊണ്ട് ഒരു ഗുണവും ഇല്ലാത്ത പോലെ റൺ വാരി കോരി കൊടുത്ത് മത്സരം കൈവിട്ട് കളയുന്ന ടീമിലെ ബോളർമാർ ഈ കാലയളവിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും കേട്ടു.

എന്നിരുന്നാലും ഇത്തവണ നടക്കുന്ന പുതിയ സീസണിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി. ചെണ്ടകൾ ആയി ട്രോൾ കേട്ട ആർസിബി ബോളർമാർ ആ അവസ്ഥയിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടപ്പോൾ പണ്ട് ആ ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ആ ലിസ്റ്റിലേക്ക് വന്നു. അപ്പോൾ നിങ്ങൾ ഓർക്കും ബാറ്റിംഗിൽ അവർ മികച്ചതാണെന്ന്, അല്ല അവിടെ ബോളർമാർ ചെണ്ടകൾ ആണെങ്കിൽ ബാറ്റിംഗിൽ ഉള്ളത് ടെസ്റ്റ്- ഏകദിന ശൈലിയിൽ കളിക്കുന്ന താരങ്ങളാണ്. ഈ സീസണിൽ കളിച്ച 2 മത്സരങ്ങളിൽ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് ജയിക്കാനായത്. വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും ഇനി ജയിച്ചാൽ മാത്രമേ ചെന്നൈക്ക് പ്ലേ ഓഫ് സ്വപ്നം കാണാൻ സാധിക്കുക ഉള്ളു. നാളെ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദിനെ നേരിടുമ്പോൾ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ആത്മവിശ്വാസത്തിൽ തന്നെയാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ആറിൽ ആറെണ്ണം ജയിക്കുമെന്ന് ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു, ചിലർ അത് കണ്ട് ചിരിക്കും, പക്ഷേ ആർ‌സി‌ബി അതിനായി ഒരു ബ്ലൂപ്രിന്റ് കഴിഞ്ഞ വർഷം തന്നെ തയ്യാറാക്കിയിരുന്നു. അതിനാൽ ഇനിയും ഒരു അവസരം ഉണ്ട്. വരാനിരിക്കുന്ന മത്സരത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് വിജയിച്ചില്ലെങ്കിൽ, മോശം സീസണിൽ നിന്ന് പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം.”

എന്തായാലും ഈ സീസണിലെ മോശം പ്രകടനത്തിൽ നിന്ന് പാഠം ഉൾകൊണ്ട് ചെന്നൈ ഇപ്പോൾ തന്നെ തിരിച്ചുവരവിന് ഒരുങ്ങണം എന്നാണ് ആരാധകർ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക