ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വ്യാപാര കരാറുമായി സഞ്ജു സാംസൺ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനായി കളിച്ചതിന് ശേഷം, കേരള കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) പുതിയൊരു ഇടം സ്വന്തമാക്കി. സഞ്ജുവിന്റെ വരവ് അടുത്ത വർഷത്തെ ഐപിഎൽ ജേതാക്കളാകാൻ ചെന്നൈക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
സഞ്ജുവിനെ സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയില്ലായിരുന്നെകിൽ തങ്ങൾ എന്ത് ചെയ്യുമായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ടീമുടമ മനോജ് ബദാലെ
മനോജ് ബദാലെ പറയുന്നത് ഇങ്ങനെ:
” ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുമായിരുന്നു. ഈ നടപടി ക്രമത്തിനു മുന്നോടിയായി മറ്റു രണ്ടു കണ്ടീഷനുകള്‍ കൂടിയുണ്ടായിരുന്നു. ഇതു വളരെ സെന്‍സിറ്റീവായ കാര്യമായതിനാല്‍ ഞാന്‍ തന്നെ വ്യക്തിപരമായി ഇതു ലീഡ് ചെയ്യേണ്ടതുണ്ടായിരുന്നു”
” കാരണം അടുത്ത വര്‍ഷം ഏതൊക്കെ താരങ്ങളാണ് ഫ്രാഞ്ചൈസിക്കായി കളിക്കുകയെന്നു ടീമുടമകളാണ് പ്രഖ്യാപിക്കേണ്ടത്. നിങ്ങള്‍ മനുഷ്യരുമായിട്ടാണ് ഇടപെടുന്നത്, അല്ലാതെ റോബോട്ടുകളുമായിട്ടല്ല” മനോജ് ബദാലെ പറഞ്ഞു.