Ipl

പന്തിന് മൂക്കുകയറിട്ട് വാട്സൺ, ട്വിറ്ററിൽ അഭിനന്ദന പ്രവാഹം

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ നോബോളിനായി വാദിച്ച് ഗ്രൗണ്ടിലും പുറത്തും നടന്ന പെരുമാറ്റങ്ങൾ തെറ്റായി പോയി എന്ന് തുറന്ന് സമ്മതിച്ച് ഷെയ്ൻ വാട്സൺ. മത്സരശേഷം സംസാരിക്കുമ്പോഴാണ് ഗ്രൗണ്ടിലെ പെരുമാറ്റം മോശമായിപ്പോയെന്ന് വാട്സൻ ആത്മവിമർശനം നടത്തിയത്. അംപയറുടെ തീരുമാനം ശരിയായാലും തെറ്റായാലും അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ വാട്സൻ, ഗ്രൗണ്ടിലേക്ക് ഇറങ്ങിയ പ്രവീൺ ആംറെയുടെ’നിലപാട് തെറ്റായി പോയി എന്ന് ഓസ്‌ട്രേലിയൻ താരം സമ്മതിക്കുകയും ചെയ്തു.

‘ അവസാന ഓവറിൽ സംഭവിച്ച കാര്യങ്ങൾ തീർച്ചയായും നിരാശപ്പെടുത്തുന്നതാണ്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ ഞങ്ങൾക്കായില്ല. അവസാന ഓവറിൽ സംഭവിച്ച കാര്യങ്ങളെ ഒരു ടീമെന്ന നിലയിൽ ഡൽഹി ക്യാപിറ്റൽസ് പിന്തുണയ്ക്കുന്നില്ല. അംപയറുടെ തീരുമാനം ശരിയായാലും തെറ്റായാലും അംഗീകരിക്കുന്നതാണ് മര്യാദ. ഇതിനിടെ പ്രവീൺ ഗ്രൗണ്ടിലേക്ക് ഓടുന്നതും കണ്ടു. ഇതൊന്നും അംഗീകരിക്കാവുന്നതല്ല. ഞങ്ങളുടെ പെരുമാറ്റം മോശമായിപ്പോയി എന്നതാണ് സത്യം’ – വാട്സൻ പറഞ്ഞു.

താരങ്ങളെ തിരികെ വിളിച്ച പന്തിനോട് വാട്സൺ എന്തോ പറയുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. പ്രധാന പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ അഭാവത്തിൽ വാട്സൺ, പ്രവീൺ ആംറെ തുടങ്ങിയവർക്ക് ആയിരുന്നു ചുമതലകൾ കൂടുതലും. സ്വന്തം ടീം ആയിട്ട് കൂടിയും തെറ്റ് തെറ്റാണെന്ന് തുറന്ന് പറയാൻ കാണിച്ച ചങ്കൂറ്റത്തിന്ന് വലിയ അഭിനന്ദനമാണ് കിട്ടുന്നത്

ഡൽഹി മത്സരം അനുകൂലം ആയിരുന്ന സമയത്ത് കാണിച്ച ഓവർ ആവേശമാണ് അതുവരെ ഉണ്ടായിരുന്ന മേധാവിത്വം കളഞ്ഞ് കുളിച്ചത് എന്നൊരു ആക്ഷേപം ഉയർന്ന് കേൾക്കുന്നുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ