കളിച്ചിട്ടും പണം വാങ്ങാതെ വസീം ജാഫര്‍, അമ്പരന്ന് കായിക ലോകം

ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ച് വസീം ജാഫറിന്റെ പുതിയ നടപടിയില്‍ അമ്പരന്ന് കായിക ലോകം. ദേശീയ ടീമില്‍ വേണ്ട പരിഗണ ലഭിക്കാതെ പോയ താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആഭ്യന്തര ക്രിക്കറ്റിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് താരം നടത്തുന്നത്. വസീം ഒമ്പത് രഞ്ജി ട്രോഫി കിരീടങ്ങളാണ് സ്വന്തമാക്കിയത്. താരം നടത്തിയ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭയുടെ കന്നി കിരീടം സ്വന്തമാക്കിയത്.

വിദര്‍ഭയ്ക്കായി രഞ്ജി ട്രോഫിയില്‍ കളത്തില്‍ ഇറങ്ങിയ വസീം ജാഫര്‍ ഈ സീസണില്‍ പ്രതിഫലം വാങ്ങിയിട്ടില്ല. പ്രമുഖ ദേശീയ മാധ്യമത്തോടാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ജാഫറിന് 2016-07 സീസണിലെ മത്സരങ്ങള്‍ പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു. പിന്നീട് താരം ഒക്ടോബറില്‍ തിരിച്ചു എത്തി. പക്ഷേ ജനുവരി വരെ ടീമില്‍ ഇടം കിട്ടിയില്ല. പിന്നീട് താരം തീരുമാനിച്ചു ക്രിക്കറ്റ് കളിച്ചാല്‍ മതി പ്രതിഫലം വേണ്ടെന്നത്.

ഈ സീസണില്‍ താരം താരം രഞ്ജിയില്‍ വിദര്‍ഭയ്ക്കായി 600 റണ്‍സിനടുത്ത് സ്വന്തമാക്കി. മുന്‍ മുംബൈ താരം വിദര്‍ഭയ്ക്ക് വേണ്ടി കളിച്ചത് യുവതാരങ്ങള്‍ക്ക് പ്രചേദനം നല്‍കാനാണെന്നു വസീം വ്യക്തമാക്കി.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി