'ടി20 ലോക കപ്പ് അവര്‍ നേടും'; പ്രവചിച്ച് വസീം അക്രം, ആ ടീം പാകിസ്ഥാനല്ല

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോക കപ്പില്‍ ആര് ജേതാക്കളാകുമെന്ന് പ്രവചിച്ച് പാക് ഇതിഹാസ താരം വസീം അക്രം. ശക്തരായ നിരവധി ടീമുകളുണ്ടെങ്കിലും ഇന്ത്യ തന്നെ കിരീടം നേടുമെന്നാണ് അക്രം പറയുന്നത്.

“ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും പാകിസ്ഥാനും കിരീട സാദ്ധ്യതകളുണ്ടെങ്കിലും ടി20 ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം ഇന്ത്യക്കാണ്. ടി20 ക്രിക്കറ്റില്‍ ഭയരഹിതരായാണ് ഇന്ത്യ കളിക്കുന്നത്. ഒപ്പം കോഹ്‌ലിയും, രോഹിത്തും അടക്കം ഒട്ടേറെ സ്റ്റാര്‍ താരങ്ങള്‍ അവരുടെ സംഘത്തിലുണ്ട്.”

“ഇന്ത്യക്കെന്നപോലെ ഇംഗ്ലണ്ടിനും സാദ്ധ്യതയുണ്ട്. ന്യൂസിലന്‍ഡാണ് സാധ്യതയുള്ള മറ്റൊരു ടീം. വെസ്റ്റിന്‍ഡീസിനെ പ്രവചിക്കാനാവില്ല. അവരുടെ പ്രധാന കളിക്കാരെല്ലാം ടീമിലുണ്ട്. ഏത് ടീമും ഭയക്കുന്ന സംഘമാണ് അവരും.”

“പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. 2009ലാണ് പാകിസ്ഥാന്‍ അവസാനം കിരീടം ഉയര്‍ത്തിയത്. എന്നാല്‍ ടീം കോമ്പിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാകിസ്ഥാന്‍ പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറിലെയും ആറാം നമ്പറിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചാലേ പാകിസ്ഥാന് സാദ്ധ്യതകളുള്ളു” അക്രം ചൂണ്ടിക്കാട്ടി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്