CT 2025: "ഈ ചോദ്യം എന്നോട് ചോദിക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു"; നിയന്ത്രണം വിട്ട് പൊട്ടിത്തറിച്ച് വസീം അക്രം

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള അവസാന മത്സരം വ്യാഴാഴ്ച റാവൽപിണ്ടിയിൽ മഴയെ തുടർന്ന് ഉപേക്ഷിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ പാകിസ്ഥാൻ ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്തെത്തി. ഇന്ത്യയും ന്യൂസിലൻഡും സെമിഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ ബംഗ്ലാദേശും പാകിസ്ഥാനും ടൂർണമെന്റിൽനിന്നും പുറത്ത് പോയി.

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഇന്ത്യയോടും ന്യൂസിലൻഡിനോടും പരാജയപ്പെട്ടു. മൂന്നാം മത്സരത്തിൽ പാകിസ്ഥാൻ അഭിമാനത്തിനായി കളിക്കുന്നതിനെക്കുറിച്ച് ഇതിഹാസ ഫാസ്റ്റ് ബോളർ വസീം അക്രത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

എന്ത് അഭിമാനം? ഈ ചോദ്യം എന്നോട് ചോദിക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധ്യതയുള്ളപ്പോൾ നിങ്ങൾ അഭിമാനത്തിനായി കളിക്കുന്നു. ഈ മത്സരത്തിന് ശേഷം ബംഗ്ലാദേശും പാകിസ്ഥാനും നാട്ടിലേക്ക് പോകും. മത്സരം തീർത്തിട്ട് വീട്ടിൽ പോകും- അക്രം പറഞ്ഞു.

– 1.087 എന്ന നെറ്റ് റൺ റേറ്റോടെ, ആഗോള ടൂർണമെന്റിലെ ഏറ്റവും മോശം പ്രകടനമുള്ള ടീമായി നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാൻ മാറി. 2013 ൽ ഒരു പോയിന്റും -0.680 നെറ്റ് റൺറേറ്റുമായി ഓസ്ട്രേലിയ അവസാന സ്ഥാനത്തെത്തിയതായിരുന്നു മുമ്പത്തെ മോശം റെക്കോർഡ്.

29 വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും കളിക്കാർക്ക് അവരുടെ കഴിവുകൾ സ്വന്തം കാണികൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. മുഹമ്മദ് റിസ്വാന്റെ ടീമിനെ ന്യൂസിലൻഡ് 60 റൺസിന് തോൽപ്പിച്ചപ്പോൾ ഇന്ത്യയാകട്ടെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.

അതേസമയം, 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ റദ്ദാക്കിയ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ