പാക് ടീമിന്റെ പരിശീലകനാകാന്‍ മാത്രം ഞാന്‍ വിഡ്ഢിയല്ല; തുറന്നടിച്ച് വസീം അക്രം

പാക് ടീമിന്റെ പരിശീലകനായി തോല്‍വി ഭാരവും ആരാധകരുടെ കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങാന്‍ മാത്രം വിഡ്ഢിയല്ല താനെന്ന് പാക് മുന്‍ നായകന്‍ വസീം അക്രം. തോല്‍വികളുടെ പേരില്‍ ആരാധകരും മറ്റും ടീമിനോടും പരിശീലകരോടും പെരുമാറുന്നത് എങ്ങനെയെന്ന് കാണുന്നുണ്ടെന്നും അങ്ങനൊരു ദുരവസ്ഥയില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു.

“ഞാന്‍ ഒരു വിഡ്ഢിയല്ല. കോച്ചിനോടും മുതിര്‍ന്ന കളിക്കാരോടും ആളുകള്‍ മര്യാദയില്ലാതെ പെരുമാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. പരിശീലകര്‍ക്ക് പ്ലാന്‍ ചെയ്യാന്‍ മാത്രമാണ് സാധിക്കുക. ടീം തോറ്റാല്‍ അതിന്റെ ബാധ്യതയെല്ലാം പരിശീലകരുടെ മേല്‍ വരേണ്ടതില്ല.”

“പരിശീലകനാവുമ്പോള്‍ ഒരു വര്‍ഷത്തില്‍ 200-250 ദിവസം ടീമിനായി നല്‍കണം. അത്രയും ജോലികള്‍ കുടുംബത്തെ വിട്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പരിശീലക സ്ഥാനത്തേക്ക് ഇതെല്ലാം എന്നെ ഭയപ്പെടുത്തുന്നു. മോശം പെരുമാറ്റം എനിക്ക് സഹിക്കാനാവില്ല. കളിയോടുള്ള അവരുടെ അഭിനിവേശമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” പാക് ടീമിന്റെ പരിശീലകനാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അക്രം പറഞ്ഞു.

2004 വിരമിച്ച അക്രം 2010 ലാണ് പരിശീലന രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എസ്.എല്ലിലും ബോളിംഗ് കോച്ചാണ് താരം സേവനമനുഷ്ടിക്കുന്നുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍