ഇത്രയ്ക്കും ചീപ്പായിരുന്നോ ആർട്ടിസ്റ്റ് ചെയർമാൻ; വിജയത്തിന് പിന്നാലെ ജയ് ഷാ ചെയ്ത പ്രവർത്തിയിൽ ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

ആൻഡേഴ്സൺ-ടെണ്ടുൽക്കറിലെ പരമ്പരയിലെ നിർണായകമായ അ‍ഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. മുഹമ്മദ് സിറാജിന്റെ സംഹാരതാണ്ഡവത്തിനാണ് ഇംഗ്ലണ്ട് ഇരയായത്. കൂടാതെ സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയുടെയും ബോളിം​ഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അ‍ഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു.

ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 367 റൺസിന് ഓൾഔട്ടായി. നാലാം ​ദിനം രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇം​ഗ്ലണ്ടിനെ സിറാജും പ്രസിദ്ധും ചേർന്ന് വരിഞ്ഞ് മുറുക്കുന്ന കാഴ്ചയാണ് കാണാനായത്. രണ്ടാം ഇന്നിം​ഗ്സിൽ സിറാജ് അ‍ഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് നാല് വിക്കറ്റ് വീഴ്ത്തി സപ്പോർട്ടിം​ഗ് ശക്തിയായി. ആകാശ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി.

ടെസ്റ്റ് പരമ്പര സമനിലയാക്കയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഐസിസി ചെയര്‍മാനും മുൻ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഓവല്‍ ടെസ്റ്റില്‍ മികച്ച ബൗളിങ്ങുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് സിറാജിനെ പരാമര്‍ശിക്കുക പോലും ചെയ്തില്ല. ഇതിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും