'പുറത്താക്കിയതിന് കാണം പറഞ്ഞില്ല', വേദന വെളിപ്പെടുത്തി വാര്‍ണര്‍

ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക പദവിയില്‍ നിന്ന് പുറത്താക്കിയതിന് ടീം ഉടമകള്‍ കാരണം അറിയിച്ചില്ലെന്ന് ഓസ്‌ട്രേലിയക്കാരനായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലിന്റെ ഇന്ത്യാ പാദത്തിനിടെ സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് വാര്‍ണറെ ഒഴിവാക്കി പകരം ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ് ചുമതല നല്‍കിയിരുന്നു.

സണ്‍റൈസേഴ്‌സിന്റെ നായകസ്ഥാനത്തു നിന്ന് മാറ്റിയതിനുള്ള കാരണം ഫ്രാഞ്ചൈസി ഉടമകള്‍ എന്നോട് വിശദീകരിച്ചില്ല. മോശം ഫോമിന്റെ പേരിലാണെങ്കില്‍ അതല്‍പ്പം പ്രയാസകരമാണ്. കാരണം മുന്‍കാലത്ത് ചെയ്ത കാര്യത്തിന് കാലം പിന്നിടുമ്പോഴും മൂല്യം നല്‍കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു- വാര്‍ണര്‍ പറഞ്ഞു.

ഹൈദരാബാദിനുവേണ്ടി നൂറോളം മത്സരം കളിച്ചയാളാണ് ഞാന്‍. ഐപിഎല്‍ സീസണില്‍ ചെന്നൈയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും നല്ല പ്രകടനത്തിന് സാധ്യമായില്ല. എങ്കിലും ഫ്രാഞ്ചൈസി ഉടമകളുടെ തീരുമാനം ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതാണ്. ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ടെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി