ഞാന്‍ ദീപ്തി അല്ല, അതിനര്‍ത്ഥം എന്തും ആകാമെന്നല്ല, നിനക്കിത് നിര്‍ത്താറായില്ലേ ബട്ട്‌ലറേ..; താക്കീത് ചെയ്ത് സ്റ്റാര്‍ക്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലിഷ് താരം ജോസ് ബട്ട്‌ലറും തമ്മിലുള്ള വാക്‌പോര്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ കാന്‍ബറയില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മങ്കാദിംഗുമായി ബന്ധപ്പെട്ടാണ് ഇരുവരും മത്സരത്തിനിടെ വാക്‌പോര് നടത്തിയത്.

മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിലെ അഞ്ചാം ഓവറിലായിരുന്നു സംഭവം. ബോള് റിലീസ് ചെയ്യും മുമ്പ് ബട്ട്‌ലര്‍ ക്രീസ് വിട്ടതാണ് സ്റ്റാര്‍ക്കിനെ ചൊടിപ്പിച്ചത്. മങ്കാദിംഗുമായി ബന്ധപ്പെട്ട് അടുത്തിടെ ചര്‍ച്ചകളില്‍ നിറഞ്ഞ ഇന്ത്യന്‍ വനിതാ താരം ദീപ്തി ശര്‍മയുടെ പേര് പരാമര്‍ശിച്ചായിരുന്നു സ്റ്റാര്‍ക്കിന്റെ താക്കീത്.

‘ഞാന്‍ ദീപ്തി (ശര്‍മ) അല്ല. പക്ഷേ ഞാനതു ചെയ്യില്ല. അതിനര്‍ഥം നിങ്ങള്‍ക്ക് യഥേഷ്ടം ക്രീസ് വിട്ടിറങ്ങാമെന്നുമല്ല’ ഇതായിരുന്നു സ്റ്റാര്‍ക്കിന്റെ വാക്കുകള്‍. ‘ഞാന്‍ ക്രീസ് വിട്ടിറങ്ങിയെന്ന് തോന്നുന്നില്ല’ എന്നായിരുന്നു ഇതിന് ബട്ട്‌ലറുടെ മറുപടി.

മഴയെ തുടര്‍ന്ന് 12 ഓവറായി ചുരുക്കിയ മത്സരം വീണ്ടും മഴ തടസപ്പെടുത്തിയതോടെ അംപയര്‍മാര്‍ മത്സരം ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും നേടിയ എട്ടു റണ്‍സ് വിജയത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 2-0ന് പരമ്പര സ്വന്തമാക്കി.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം