ടീമില്‍ അവസരം വേണം; ഹാര്‍ദ്ദിക്കിനെ വാനോളം പുകഴ്ത്തി സുഖിപ്പിച്ച് യുവ പേസര്‍

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ യുവ പേസര്‍ ശിവം മാവി. ടി20 നായകന്‍ ഹാര്‍ക് പാണ്ഡ്യയെ വാനോളം പ്രശംസിച്ച് മാവി അവസരം കിട്ടിയാല്‍ നന്നായി പെര്‍ഫോം ചെയ്യാനും ടീമിലെ സ്ഥിരാംഗമാവാനും ശ്രമിക്കുമെന്ന് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യ എല്ലാ കളിക്കാരെയും പിന്തുണയ്ക്കുന്നയാളാണ്. മഹാനായ ലീഡര്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ നായനകായി ആദ്യ ശ്രമത്തില്‍ തന്നെ ചാംപ്യനാവുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ ഹാര്‍ദിക് അതു സാധിച്ചെടുത്തു.

ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ വളരെ കൗശലക്കാരനും തന്ത്രശാലിയുമാണ്. തന്ത്രങ്ങളുടെ കാര്യത്തില്‍ അദ്ദേഹം മാസ്റ്റര്‍ തന്നെയാണ്. ഏതു ബൗളറെ, ഏതു സമയത്തു ബോള്‍ ചെയ്യിക്കണമെന്നു ഹാര്‍ദിക് ഭായിക്ക് അറിയാം. കൂടാതെ ബാറ്റിംഗ് ഓര്‍ഡറില്‍ ആരെ, എപ്പോള്‍ പ്രൊമോട്ട് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്.

ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നത് എന്നെ സംബന്ധിച്ച് എളുപ്പമല്ലെന്നറിയാം. എങ്കിലും ഹാര്‍ദിക് എനിക്കു അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ്. അവസരം കിട്ടിയാല്‍ നന്നായി പെര്‍ഫോം ചെയ്യാനും ടീമിലെ സ്ഥിരാംഗമാവാനും ആയിരിക്കും ശ്രമം- ശിവം മാവി പറഞ്ഞു.

Latest Stories

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്