Ipl

ബി.സി.സി.ഐയിലെ മേലാളന്‍മാരുടെ മുന്നില്‍ അയല്‍പക്കത്തെ പയ്യന്‍ കപ്പ് ഉയര്‍ത്തുന്നതും കാത്ത്

സജിത്ത് കുമാര്‍

രാഹുല്‍ ദ്രാവിഡിനെ മുമ്പൊരിക്കലും അങ്ങനെ കണ്ടിട്ടില്ല. അതെ 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ഡഗൗട്ടില്‍ നിന്ന് അങ്ങേയറ്റം നിരാശയോടും ദേഷ്യത്തോടും കൂടിയാണ് ദ്രാവിഡ് RR Cap വലിച്ചെറിഞ്ഞ് എഴുന്നേറ്റ് പോയത്. 2014 ഐപിഎലിലെ ലീഗിലെ അവസാന മാച്ചില്‍ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ Play Off പ്രതീക്ഷകള്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല സഞ്ജുവും കരുണ്‍ നായരും തിളങ്ങിയ കളിയില്‍ രാജസ്ഥാന്‍ 189 റണ്‍സ് നേടി.

190 എന്ന വിജയലക്ഷ്യം 14.4 ഓവറില്‍ നേടിയാല്‍ മാത്രം NRR ല്‍ രാജസ്ഥാനെ മറികടന്ന് മുംബൈക്ക് പ്ലോഫില്‍ സ്ഥാനമുറപ്പിക്കാം എന്ന സ്ഥിതി. അതെ ക്രിക്കറ്റ് എന്നും അനിശ്ചിതത്വത്തിന്റെ കൂടി കളിയാണ് അസാധ്യമായത് സാധ്യമാകുന്ന കളി. ക്വാറി ആന്‍ഡേഴ്‌സന്‍ അമാനുഷികനായി. കൃത്യം 15 ആം ഓവറിന്റെ 4 ആം പന്ത്.  മുംബൈ വാംഖഡെ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ ആദിത്യ താരയുടെ ബാറ്റില്‍ നിന്ന് പറന്നിറങ്ങിയ സിക്‌സര്‍ രാജസ്ഥാന്റെ ഹൃദയം തകര്‍ത്തു. ദേഷ്യം നിയന്ത്രിക്കാന്‍ സാക്ഷാല്‍ ദ്രാവിഡിന് കഴിയാതെ പോയി ഒരു RR ഫാന്‍സിനും ആ രാത്രി മറക്കാനാകില്ല. വര്‍ഷങ്ങള്‍ കടന്നുപോയി എല്ലാ സീസണിലും രാജസ്ഥാന്‍ പ്രതിഭകളുടെ നിഴല്‍ മാത്രമായി. 14 കൊല്ലത്തെ കാത്തിരുപ്പിനൊടുവില്‍ ആ സ്വപ്നഫൈനലിന് നമ്മളും..

സഞ്ജുവിന് ഏറ്റവും പ്രിയപ്പെട്ടൊരാളെ ഇന്ന് ഓഫീസ് ലിഫ്റ്റില്‍ വച്ച് യാദൃശ്ചികമായി കണ്ടു. വളരെയധികം സന്തോഷത്തോടെ ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു സഞ്ജുവിന്റെ ഭാര്യ ചാരുലതയുടെ അച്ചന്‍ രമേശ് സാര്‍. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനമൊന്നും ഇപ്പൊ അദ്ദേഹത്തെ അലട്ടുന്നില്ല അതെല്ലാം താനെ വരുമെന്ന് ആര്‍ക്കാണറിയാത്തത്.

മറിച്ച് സഞ്ജു അവന്റെ ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ അദ്ദേഹത്തിനെ പോല നമ്മളെല്ലാം പ്രതീക്ഷയിലാണ്. വോണും ദ്രാവിഡും ഒഴിഞ്ഞ കസേരയില്‍ ഇന്ന് സംഗയാണ് ഇന്നത്തെ RR നെ ഒരു ടീമാക്കി മാറ്റിയതില്‍ ആ ഇതിഹാസത്തിന്റെ പങ്ക് ചെറുതല്ല.

ഈ ടൂര്‍ണമെന്റില്‍ രാജസ്ഥാനും മറ്റ് ടീമുകളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് ജോസ് ബട്ലര്‍ എന്ന ജോസേട്ടനാണ്. ‘എന്തൊരു മനുഷ്യനാണ് ജോസേട്ടാ നിങ്ങള്’. ഒപ്പം ടീമിലെ ഓരോരുത്തരും Individual Performance കാഴ്ചവച്ച സീസണാണ് കടന്ന് പോകുന്നത്. അതെ സഞ്ജുവിന്റെ രാജസ്ഥാന്‍ ഫൈനലില്‍ 1,25000 ല്‍ പരം കാണികള്‍ക്ക് മുന്നില്‍ ഇന്ന് വിജയിക്കണം. ബിസിസിഐലെ മേലാളന്‍മാരുടെ മുന്നില്‍ അയല്‍പക്കത്തെ പയ്യന്‍ കപ്പുയര്‍ത്തുന്നതും കാത്ത്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'