പാക് പേസര്‍ രാഷ്ട്രീയത്തിലേക്ക്, തിരിച്ചെത്തിയാൽ ഉടന്‍ കായിക മന്ത്രി!

പാകിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി ചുമതലയേല്‍ക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് റിയാസ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന റിയാസ് പാകിസ്ഥാനില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ചുമതലയേല്‍ക്കും.

മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പ്രവിശ്യയുടെ കായിക വകുപ്പിന്റെ താല്‍ക്കാലിക ചുമതല റിയാസിന് നല്‍കുകയാണെന്ന് ഇടക്കാല മുഖ്യമന്ത്രി മോഹ്സിന്‍ നഖ്വി അറിയിച്ചു.

പാകിസ്ഥാനായി 27 ടെസ്റ്റുകളും 92 ഏകദിനങ്ങളും 36 ടി20 കളിച്ചിട്ടുള്ള താരം 103 വിക്കറ്റുകളായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വിക്കറ്റ് വേട്ട പട്ടികയില്‍ ഒന്നാമതാണ്. 2020ലാണ് പാക്കിസ്ഥാനുവേണ്ടി വഹാബ് അവസാനമായി കളിച്ചത്.

രാഷ്ട്രീയത്തില്‍ ചേരുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനല്ല വഹാബ്. മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നുന്നു. മറ്റൊരു പേസര്‍ സര്‍ഫറാസ് നവാസ് ബേനസീര്‍ ഭൂട്ടോ സര്‍ക്കാരില്‍ കായിക മന്ത്രിയായിരുന്നു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ