വിവാഹം അനുഷ്‌കയ്ക്കും വിരാടിനും; കയ്യടി ഈ ലക്‌നൗക്കാരി വെഡ്ഡിങ് ഡിസൈനര്‍ക്ക്

കഴിഞ്ഞ ദിവസം ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഹോട്ട് ടോപ്പിക്കായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌ക്ക ശര്‍മ്മയുടെയും വിവാഹം. ഇറ്റലിയില്‍ നടന്ന താരവിവാഹം രണ്ടു ദിവസം കൊണ്ടാടിയപ്പോള്‍ മിക്കയാളുകളും തിരക്കിയിരുന്നത് ആരാണ് ഇത്രയും മികച്ച വിവാഹം ഡിസൈന്‍ ചെയ്തതെന്നായിരുന്നു.

ആ അന്വേഷണം ചെന്നെത്തുക ലക്‌നൗക്കാരി ദേവിക നരെയ്‌നിലാണ്. സെലിബ്രിറ്റി ചടങ്ങുകളില്‍ സാധാരണ എല്ലാവരും അന്വേഷിക്കാറുള്ള പോലെ ഡിസൈനര്‍ വസ്ത്രങ്ങളും മറ്റുമായിരുന്നില്ല വിരുഷ്‌ക വിവാഹത്തില്‍ ഏറ്റവും ചര്‍ച്ചയയാത്. അത്, ഇറ്റലിയിലെ ടസ്‌കാനയില്‍ ദേവിക നേതൃത്വം നല്‍കിയ വെഡ്ഡിങ് ഡിസൈനിനായിരുന്നു.

ഇറ്റലിയില്‍ നടന്ന വിവാഹമാണെങ്കിലും പാരമ്പര്യ വസ്ത്രങ്ങളിണിഞ്ഞാണ് വധൂവരന്മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. കോഹ്ലിയും അനുഷ്‌ക്കയുമണിഞ്ഞ വസ്ത്രങ്ങളും, വേദിയും, ചടങ്ങുകളുമെല്ലാം കൈയ്യടിനേടി.

ഇന്ത്യയിലെ അറിയപ്പെടുന്ന വെഡ്ഡിങ് ഡിസൈനറായ ദേവിക ഇത് ആദ്യമായല്ല ഒരു സെലിബ്രിറ്റി വിവാഹം നടത്തുന്നത്. ഇതിന് മുമ്പ് നിരവധി പ്രശ്‌സ്തരുടയെടക്കം വിവാഹം ആഘോഷങ്ങള്‍ക്ക് പിന്നില്‍ ദേവികയുടെ വെഡ്ഡിങ് ഡിസൈന്‍ വൈഭവം ലോകം കണ്ടിട്ടുണ്ട്. ഇതില്‍, ക്രിക്കറ്റ് താരങ്ങളായ ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവരുടെ വിവാഹവും ദേവികയാണ് നടത്തിയത്.

ഭര്‍ത്താവ് ജോസഫ് റാഡിക്കൊപ്പമാണ് വിരുഷ്‌ക വിവാഹം ദേവിക കെങ്കേമമാക്കിയത്. മാധ്യമപ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ച് വെഡ്ഡിങ് ഡിസൈനിങ്ങിലേക്കെത്തിയ കഥയാണ് ദേവികയ്ക്ക് പറയാനുള്ളത്. തുടക്കത്തില്‍ ഒരു വെഡ്ഡിങ് കമ്പനിയില്‍ ചേര്‍ന്ന് പണി പഠിച്ച ശേഷം സ്വന്തം കമ്പനി തുടങ്ങുകയയായിരുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ ആഡംബര ഹോളിഡേ ഡെസ്റ്റിനേഷനായ തസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. തീര്‍ത്തും സ്വകാര്യമായി സജ്ജീകരിച്ച ചടങ്ങുകളില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇറ്റലിയിലെ വിന്റര്‍ സീസണില്‍ വിവാഹം നടത്തുകയായിരുന്നു തനിക്കു മുന്നിലുള്ള വെല്ലുവിളിയെന്ന് ദേവിക വിവാഹ ശേഷം ബിബിസിക്കു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍