IPL 2025: ആര്‍ത്തി പാടില്ല, മറ്റുളളവര്‍ക്കും കൂടി അവസരം കൊടുക്കണമായിരുന്നു, അക്കാര്യത്തില്‍ പന്തിനെ കണ്ട് പഠിക്കണം, കൊല്‍ക്കത്തയ്‌ക്കെതിരെ തുറന്നടിച്ച് സെവാഗ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് ലൈനപ്പിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ക്യാപ്റ്റനായതുകൊണ്ട് ടോപ് 3 പൊസിഷനില്‍ തന്നെ ഇറങ്ങണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് സെവാഗ് വിമര്‍ശിച്ചു. സീസണ്‍ തുടങ്ങിയത് മുതല്‍ കൊല്‍ക്കത്ത നായകന്‍ രഹാനെ തന്നെയാണ് ടീമിനായി മൂന്നാം നമ്പര്‍ പൊസിഷനില്‍ കളിക്കുന്നത്. മറ്റ് ടീമുകള്‍ തങ്ങളുടെ ബാറ്റര്‍മാരെ ഓരോ പൊസിഷനുകളിലും മാറി മാറി പരീക്ഷിക്കുമ്പോഴും കൊല്‍ക്കത്ത ആ സാഹസത്തിന് മുതിര്‍ന്നില്ല. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ മറ്റ് ബാറ്റര്‍മാരെയും നേരത്തെ ഇറക്കാമെന്നാണ് സെവാഗ് പറയുന്നത്.

എപ്പോഴും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്നതുകൊണ്ട് കൊല്‍ക്കത്തയുടെ വെടിക്കെട്ട് ബാറ്റര്‍മാരായ വെങ്കിടേഷ് അയ്യര്‍, റസല്‍, റിങ്കു സിങ് തുടങ്ങിയവര്‍ക്ക് വളരെ കുറവ് പന്തുകളാണ് ഈ സീസണില്‍ കളിക്കാനായത്. ഇത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. ഒരു ടീമിന്റെ ക്യാപ്റ്റന്‍ ടോപ് 3യില്‍ തന്നെ ഇറങ്ങണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് സെവാഗ് പറയുന്നു. “നിങ്ങള്‍ റിഷഭ് പന്തിനെ നോക്കൂ. അവന്‍ തന്റെ കളിക്കാരെ അവന് മുന്‍പേ ബാറ്റിങ്ങിന് ഇറക്കുന്നു. കാരണം അവര്‍ നല്ല ഫോമിലാണ്.

എല്‍എസ്ജി അത് മുതലെടുത്തു. കെകെആറിനും അങ്ങനെ ചെയ്യാമായിരുന്നു. ഇത് ടീം മാനേജ്‌മെന്റിന്റെയും കോച്ചിങ് സ്റ്റാഫിന്റെയും ഉത്തരവാദിത്തമായിരുന്നു”, സെവാഗ് പറഞ്ഞു. ‘നോക്കൂ, ജിടിക്കെതിരെ സിഎസ്‌കെ പോലും അത് ചെയ്തു. ശിവം ദുബെയും ഡെവാള്‍ഡ് ബ്രെവിസും ഈ ഓര്‍ഡറില്‍ വന്നു, സമീപകാല മത്സരങ്ങളില്‍ നിന്ന് അവര്‍ അത് മാറ്റി. ഉര്‍വില്‍ പട്ടേലും നേരത്തെ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം മൂന്നാം സ്ഥാനത്ത് കളിക്കുന്നു, അതിനാല്‍ അവര്‍ അത്തരം മാറ്റങ്ങള്‍ പരീക്ഷിച്ചു,’ സെവാഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ