CHAMPIONS TROPHY: വിരാടും രോഹിതും ധോണിയും കുംബ്ലെയും എല്ലാം ചേർന്ന് ഇന്ത്യയെ തോൽപ്പിച്ചു, അന്ന് പണി മേടിച്ചത് ആ ഒറ്റ തീരുമാനം കാരണം: സഞ്ജയ് മഞ്ജരേക്കർ

വിരാട് കോഹ്‌ലി ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യക്കായി അതിഗംഭീര ജയങ്ങൾ ധാരാളമായി നേടി തന്ന നായകനാണ്. ഫോർമാറ്റുകളിലുടനീളം ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമായി നിലനിർത്തുന്നതിൽ കോഹ്‌ലി വിജയിച്ചു. എന്നിരുന്നാലും, പലതവണ നോക്കൗട്ട് ഘട്ടത്തിൽ എത്തിയിട്ടും, അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയിൽ ടീമിന് ഒരു ഐസിസി ടൂർണമെൻ്റ് വിജയിക്കാനായില്ല എന്നതാണ് സങ്കടകരമായ കാര്യം.

2017 ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പാക്കിസ്ഥാനെതിരെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്സിയില് ഏറ്റവും നിരാശപ്പെടുത്തിയ തോൽവികളിൽ ഒന്ന് പിറന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ടൂർണമെൻ്റിൻ്റെ ഫൈനലിൽ സർഫറാസ് ഖാൻ്റെ നേതൃത്വത്തിലുള്ള ടീമിനെ തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.

ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, പാകിസ്ഥാൻ 338/4 എന്ന കൂറ്റൻ സ്കോർ ചേർത്തപ്പോൾ ഇന്ത്യക്ക് ഉത്തരം പറയാൻ ഇല്ലായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 158 റൺസിന് പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും അന്ന് ടീമിൽ ഉണ്ടായിരുന്ന സീനിയർ താരങ്ങൾക്കും ആ മത്സരത്തിൽ തെറ്റുകൾ പറ്റിയെന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കർ.

“ആദ്യം മുതലേ തീരുമാനങ്ങൾ ഞങ്ങൾക്ക് തെറ്റി തുടങ്ങി. ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യണമായിരുന്നു. വിരാട് കോഹ്‌ലി, ഹെഡ് കോച്ച് അനിൽ കുംബ്ലെ, രോഹിത് ശർമ്മ, എംഎസ് ധോണി എന്നിവരും ആ മോശം തീരുമാനത്തിൻ്റെ ഭാഗമായിരുന്നു, ”ഇഎസ്‌പിഎൻ ക്രൈക്ഇൻഫോയിൽ നടന്ന ചർച്ചയിൽ ബംഗാർ പറഞ്ഞു.

” അവരുടെ വലിയ സ്കോർ പിന്തുടരുമ്പോൾ ഇന്നിംഗ്‌സിൻ്റെ തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് എല്ലാ പ്രധാന ബാറ്റർമാരെയും നഷ്ടമായി. അതിനിടയിൽ ഹാർദിക് മനോഹരമായി കളിച്ചു മുന്നേറി. അവന്റെ ബാറ്റിംഗ് ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ ഹാർദിക് റണ്ണൗട്ട് ആയതോടെ കാര്യങ്ങൾ കൈവിട്ട് പോയി. ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി