വിരാട് ആര്‍.സി.ബിയുടെ നായകസ്ഥാനം ഉപേക്ഷിച്ചത് ചിലര്‍ക്കുള്ള മറുപടി; ബി.സി.സി.ഐക്ക് മുന്നറിയിപ്പും

ലോക കപ്പിനു ശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഉപേക്ഷിക്കുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. പിന്നാലെ ഈ സീസണോടെ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സി ഒഴിയുമെന്നും വിരാട് അറിയിച്ചു. സീസണ്‍ അവസാനിക്കും മുമ്പ് ആര്‍സിബി നായക പദം ഉപേക്ഷിക്കാന്‍ കോഹ്ലി തയ്യാറെടുക്കുന്നതായും വാര്‍ത്ത വരുന്നു. വര്‍ഷങ്ങളായി കൈവശമുള്ള ആര്‍സിബിയുടെ ക്യാപ്റ്റന്റെ ചുമതല വിടാനുള്ള കോഹ്ലിയുടെ തീരുമാനം തന്നെക്കുറിച്ച് പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും സര്‍വ്വോപരി ബിസിസിഐക്കുള്ള മറുപടിയായും വിലയിരുത്തപ്പെടുന്നു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം വിരാട് കോഹ്ലിയും ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ടീമംഗങ്ങളുമായുള്ള പ്രശ്‌നമല്ല ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയാന്‍ പ്രേരിപ്പിച്ചതെന്ന് പറയാതെ പറയുകയാണ് ആര്‍സിബിയുടെ പാളയത്തിലും സമാന തീരുമാനമെടുത്തതിലൂടെ കോഹ്ലി ചെയ്യുന്നത്. ടീമിലെ അന്തച്ഛിദ്രമല്ല ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം തന്നെയാണ് തന്റെ പ്രശ്‌നമെന്ന് വിരാട് അതിലൂടെ അടിവരയിടുന്നു.

ആര്‍സിബിയില്‍ താരങ്ങളുമായി വിരാട് സൗഹാര്‍ദപൂര്‍വ്വമായാണ് പെരുമാറുന്നത്. ഐക്കണ്‍ താരമായ വിരാടിന് റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകനായി എത്രകാലം വേണമെങ്കിലും തുടരാനും സാധിക്കും. എന്നാല്‍ ബാറ്റിംഗ് ഫോം വീണ്ടെടുക്കാന്‍ വേണ്ടി ഭാരിച്ച ചുമതലകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാണ് കോഹ്ലിയുടെ തീരുമാനം. ആര്‍സിബിയെ ഇതുവരെ കിരീടനേട്ടത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനവും കോഹ്ലി കണക്കിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ഗാമിയും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടരാനാണ് കോഹ്ലി ഇഷ്ടപ്പെടുന്നത്.

ഒരു ടീമിന്റെയും ക്യാപ്റ്റന്‍സിയില്‍ കടിച്ചുതൂങ്ങാന്‍ താനില്ലെന്ന് ബിസിസിഐയോട് വ്യക്തമാക്കാനും കോഹ്ലി ഇതിലൂടെ ഉദ്ദേശിക്കുന്നു. ഭാവിയില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനം വെച്ചൊഴിയാനുള്ള സന്നദ്ധത കോഹ്ലി പ്രകടിപ്പിക്കുമെന്നാണ് വിവരം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍