കോഹ്‌ലി അത്ര കഴിവുള്ള താരമാണെന്ന് കരുതിയിരുന്നില്ല; ഞെട്ടിക്കുന്ന പരാമര്‍ശവുമായി വസീം ജാഫര്‍

വിരാട് കോഹ്ലി പ്രത്യേക കഴിവുകളൊന്നും ഉണ്ടായിരുന്ന താരമല്ലായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. എന്നാല്‍ കോഹ്‌ലിയുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ ഇന്നത്തെ പോലെ സൂപ്പര്‍താരമാക്കിയതെന്ന് ജാഫര്‍ പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പ് നേടിയ ശേഷം കോഹ്ലി തിരിച്ചെത്തിയപ്പോഴും ബാറ്റിംഗില്‍ നിരവധി പിഴവുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, തന്റെ ബലഹീനതയില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും 2-3 വര്‍ഷത്തിന് ശേഷം തികച്ചും വ്യത്യസ്തനായ കളിക്കാരനായി പുറത്തു വരികയും ചെയ്തു- ജാഫര്‍ പറഞ്ഞു.

വരാനിരിക്കുന്ന ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള അവസാന ഘട്ടത്തിലാണ് താരം. ടൂര്‍ണമെന്റിന് മുന്നോടിയായി എന്‍സിഎയില്‍ 6 ദിവസത്തെ ക്യാമ്പിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം.

മാര്‍ക്വീ ഇവന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. സെപ്തംബര്‍ രണ്ടിന് പല്ലേക്കലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മികച്ച തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത്തും കൂട്ടരും.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി